സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനക്കെതിരെ പ്രതികരണവുമായി റഷ്യ ;ഇന്ത്യ റഷ്യയുടെ സുഹൃത്ത് മാത്രമല്ലെന്നും ആത്മാവിന്റെ തന്നെ ഭാഗം ആണെന്നും ആണ് റഷ്യൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു

ഇന്ത്യയിലെ സമുന്നതരായ രാഷ്ട്രീയ നേതാക്കന്മാരിൽ ഒരാളാണ് ഡോക്ടർ സുബ്രഹ്മണ്യൻ സ്വാമി. രാജ്യത്തിൻറെ സുരക്ഷയുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടലുകൾ വളരെ നിർണായകമായിരുന്നു. അദ്ദേഹത്തിന്റെ നിലപാടുകൾ മുഴുവനായും ദേശീയതയുമായി അല്ലെങ്കിൽ ഒരല്പം തീവ്ര ദേശീയതയുമായി ചേർന്ന് നിൽക്കുന്നവയാണ്. അതിനാൽ തന്നെ മിക്കപ്പോഴും വിവാദങ്ങളോട് ചേർന്ന് നിന്ന് കൊണ്ടാണ് അദ്ദേഹത്തിന്റെ പേര് ഉയർന്നു വരാറ് . എന്നാൽ ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹം സൺഡേ ഗാർഡിയനിൽ എഴുതിയ ഒരു ലേഖനം അക്ഷരാർത്ഥത്തിൽ ഏവരെയും ഞെട്ടിച്ചു എന്ന് പറഞ്ഞാൽ അത് തെറ്റാവുകയില്ല . ദശകങ്ങൾ ആയി ഇന്ത്യയുടെ സഖ്യ കക്ഷി ആയി കണക്കാക്കുന്ന റഷ്യ ഇന്ത്യയുടെ സുഹൃത്ത് അല്ലെന്നും , ചൈനയുമായുള്ള സംഘർഷങ്ങൾക്കിടയിൽ റഷ്യയെ വിശ്വസിക്കാൻ പാടില്ലെന്നും ആയിരിന്നു അദ്ദേഹം തന്റെ ലേഖനത്തിൽ കൂടി തുറന്നു പറഞ്ഞത് എന്നാൽ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് റഷ്യൻ എംബസി.2020 ഒക്ടോബർ 31 ന് സൺഡേ ഗാർഡിയനിൽ ഡോ. സുബ്രഹ്മണ്യൻ സ്വാമി എഴുതിയ ലേഖനത്തെ ഇന്ത്യയിലെ റഷ്യൻ എംബസി അപലപിക്കുന്നു . ചൈനയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സുഹൃത്ത് റഷ്യയല്ലെന്നുള്ള വാദം ശരിയല്ല എന്നും പ്രസ്താവന വ്യക്തമാക്കുന്നു.
ഇന്ത്യ റഷ്യയുടെ സുഹൃത്ത് മാത്രമല്ലെന്നും ആത്മാവിന്റെ തന്നെ ഭാഗം ആണെന്നും ആണ് റഷ്യൻ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന് ലഭിച്ചത് തെറ്റിദ്ധരിക്കപ്പെട്ട വിവരങ്ങൾ ആണെന്നും റഷ്യയെ കുറിച്ചുള്ള വേണ്ടത്ര ധാരണ ഇല്ലാത്തത് കാരണം ആണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായ ഈ പ്രസ്താവന എന്നും ആണ് റഷ്യൻ എംബസ്സി വ്യക്തമാക്കിയിരിക്കുന്നത്. ദശകങ്ങൾ കൊണ്ട് വികസിച്ചു വന്നിരിക്കുന്ന ഇന്ത്യയും റഷ്യയും ആയുള്ള നയതന്ത്ര ബന്ധം അതി ശക്തം ആണെന്നും പ്രസ്താവന വ്യക്തമാക്കുന്നുണ്ട് എന്നാൽ സൺഡേ ഗാർഡിയനിൽ സുബ്രഹ്മണ്യൻ സ്വാമി എഴുതിയ ലേഖനം അനവധി ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല പലരെയും അത് സംശയത്തിന്റെ മുൾ മുനയിൽ നിർത്തുകയും ചെയ്യുന്നുണ്ട്. മുൻ കെ ജി ബി ഏജന്റുമാരും , റഷ്യൻ ബുദ്ധിജീവികളും ആയ മിത്രോഖിൻ , അൽബാസ് എന്നിവർ എഴുതിയ പുസ്തകങ്ങളിൽ നെഹ്രു കുടുംബവുമായി റഷ്യക്ക് ഉള്ള ബന്ധത്തെ പറ്റി തുറന്നു പറച്ചിലുകൾ നടത്തിയിട്ടുണ്ട്. തീവ്രമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച മുൻ കെജിബി ഉദ്യോഗസ്ഥനാണ് ഇന്നത്തെ റഷ്യയുടെ പ്രെസിഡന്റ് വ്ലാഡിമിർ പുടിൻ. 2006 ൽ സോണിയ ഗാന്ധിയുടെ റഷ്യൻ സന്ദർശന വേളയിൽ അദ്ദേഹം സോണിയ ഗാന്ധിയെ സെന്റ് പീറ്റേഴ്‌സ്ബർഗിനടുത്തുള്ള വ്‌ളാഡിമിർ ജയിലിലേക്ക് കൊണ്ടുപോവുകയുണ്ടായി. അവിടെ ആയിരിന്നു ഹിറ്റ്‌ലറുടെ സൈനിക ജവാൻ ആയിരുന്ന സോണിയ ഗാന്ധിയുടെ പിതാവ് സ്റ്റെഫാനോ മൈനോയെ രണ്ടാം ലോകമഹായുദ്ധസമയത്ത് യുദ്ധ തടവുകാരനാക്കി ജയിലിൽ അടച്ചത് . മാത്രമല്ല കെജിബി ചോദ്യം ചെയ്യലിൽ സഹകരിച്ചതിനാലാണ് അദ്ദേഹത്തെ റഷ്യക്കാർ വ്‌ളാഡിമിർ ജയിലിൽ നിന്ന് നേരത്തെ വിട്ടയച്ചത്. മൈനോ ഇറ്റലിയിലെ ഒർബാസാനോയിലേക്ക് മടങ്ങിയെത്തിയപ്പോൾ, തന്റെ മൂന്ന് പെൺമക്കൾക്ക് റഷ്യൻ പേരുകൾ നൽകുകയുണ്ടായി അന്റോണിയ മൈനോ അങ്ങനെ സോണിയയായി. പിന്നീട് സോണിയ ഗാന്ധി ആയി. സുബ്രഹ്മണ്യൻ സ്വാമി ലേഖനത്തിൽ എഴുതി .അദ്ദേഹത്തിന്റെ ലേഖനം പ്രകാരം റഷ്യക്കാർ നേരത്തെ നെഹ്‌റു കുടുംബത്തിന്റെ സുഹൃത്തുക്കളായിരുന്നു, പക്ഷേ ഇന്ത്യയുടേതല്ല . ഉറപ്പുള്ള റഷ്യൻ ആർക്കൈവുകളിൽ ശീതീകരിച്ച നിലവറകളിൽ സൂക്ഷിക്കപെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ , നെഹ്രു, ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള സുരക്ഷിതമായ പ്രവേശനം ഉറപ്പാക്കാനായി നേതാജി സുബാഷ് ചന്ദ്ര ബോസ്, ലാൽ ബഹാദൂർ ശാസ്ത്രി, ദീന്ദയാൽ ഉപാധ്യായ, സഞ്ജയ് ഗാന്ധി എന്നിവരെ റഷ്യൻ ചാര സംഘടന കെ ജി ബി കൊലപ്പെടുത്തിയതായി അറിവുള്ള ഇന്ത്യൻ ദേശസ്നേഹികൾ സംശയിക്കുന്നു എന്നദ്ദേഹം പറഞ്ഞു വയ്ക്കുന്നു.
അദ്ദേഹം തന്റെ ലേഖനത്തിൽ കൂടെ ചോദിക്കുന്ന പ്രസക്തമായ ചോദ്യം ഇതാണ്. ഇന്ത്യയുടെ ചൈനയുമായുള്ള യുദ്ധത്തിൽ നമുക്ക് വിശ്വസിക്കാൻ ആകുന്ന ഒരു യഥാർത്ഥ സുഹൃത്ത് ആണോ റഷ്യ ? സുബ്രഹ്മണ്യൻ സ്വാമിയുടെ അഭിപ്രായത്തിൽ , ആ ചോദ്യത്തിന്റെ ഏറ്റവും ലളിതമായ ഉത്തരം " അല്ല " എന്ന് തന്നെയാണ്. കാരണം, റഷ്യക്കാർ ചൈനയുടെ താൽപ്പര്യങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് വ്യക്തമാണ്. അതായത്, റഷ്യ ചൈനയുടെ “ജൂനിയർ പങ്കാളിയാണ്”. 2020 ഒക്ടോബർ 23 ലെ പുടിന്റെ പ്രസ്താവന പ്രകാരം റഷ്യ, “ചൈനയുമായി സൈനിക സഖ്യത്തിലേർപ്പെട്ടേക്കാം.അതിനാൽ, ഇന്ത്യ ഒരു തീരുമാനം എടുക്കണം: ഒന്നുകിൽ നമ്മൾ യുഎസിനെ തന്ത്രപരമായി പങ്കാളികളാക്കാം, അല്ലെങ്കിൽ റഷ്യയും ചൈനയും ഒരുമിച്ച് കൊണ്ട് പോകണം . നമുക്ക് ചൈനയുമായി സംഘർഷങ്ങൾ ഉണ്ടാകുന്ന ഒരു സാഹചര്യത്തിൽ , റഷ്യയെ വിശ്വസിക്കാൻ കഴിയില്ല, അല്ലെങ്കിൽ നമ്മൾ ഇത്തരത്തിൽ മുന്നോട്ടു പോയാൽ അമേരിക്ക നമ്മെ വിശ്വസിക്കില്ല. അതിനാൽ, റഷ്യയെ വിശ്വസിച്ച് ചൈനയെ ഒറ്റപ്പെടുത്താനുള്ള ഈ ആഗ്രഹം ദീർഘ വീക്ഷണം ഇല്ലാത്ത ഒരു പ്രവർത്തി ആണ് .
ലേഖനത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്തുകൊണ്ട് പുറത്തു വന്ന റഷ്യൻ എംബസിയുടെ പ്രസ്താവനയിൽ ഇങ്ങനെയാണ് പറയുന്നത് “ചില പാശ്ചാത്യ വാർത്താ ഏജൻസികളുടെ ഭൗമരാഷ്ട്രീയ ലക്ഷ്യത്താൽ പ്രേരിതമായതും , അടിസ്ഥാനരഹിതവും പക്ഷപാതപരവുമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ ലേഖനം പുറത്തു വന്നിരിക്കുന്നത്. മാത്രമല്ല ആധുനിക റഷ്യയുടെ വികാസത്തെക്കുറിച്ച് ഉള്ള അറിവില്ലായ്മയും ഈ ലേഖനം വ്യക്തമാക്കുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും റഷ്യ ഉൽപാദനപരവും വിശ്വസനീയവുമായ ബന്ധം പുലർത്തുന്നുണ്ടെന്നും എംബസ്സി പുറത്തിറക്കിയ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. രാജ്യങ്ങളും തമ്മിലുള്ള ആദ്യകാല ബന്ധം കോൺഗ്രസ് പാർട്ടി അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ ആണ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ നിലവിലെ ഭരണകക്ഷിയായ ബിജെപിയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിൽ ഒരു സ്ട്രാറ്റജിക് പ്രഖ്യാപനം രണ്ടു രാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ചിട്ടുണ്ട് . ഇതൊക്കെ കാണിക്കുന്നത് ഇന്ത്യയുമായി കക്ഷി രാഷ്ട്രീയ ഭേദമന്യേ റഷ്യക്കുള്ള അടുപ്പം ആണ്. എംബസ്സി പ്രസ്താവനയിൽ പറഞ്ഞു
“മേക്ക് ഇൻ ഇന്ത്യ”, “ആത്മ നിർഭർ ഭാരത്” എന്നീ സംരംഭങ്ങൾക്ക് കീഴിൽ ഇരു രാജ്യങ്ങളും സംയുക്തം ആയി നടത്തുന്ന മുന്നേറ്റങ്ങളും, ആണവോർജ്ജ മേഖലയിലെ സമാനതകളില്ലാത്ത ഇടപെടലുകളും , യഥാർത്ഥ സാങ്കേതിക കൈമാറ്റങ്ങൾ ഉൾപ്പെടെയുള്ള വിശ്വസനീയമായ പ്രതിരോധ സഹകരണം, ഉൽപാദനത്തിന്റെ വിപുലമായ പ്രാദേശികവൽക്കരണം, സഹകരണം എന്നിവയും റഷ്യൻ എംബസി പരാമർശിച്ചു. മൂന്നാം ലോക രാജ്യങ്ങളുമായി ഇന്ത്യക്കും റഷ്യക്കും സംയുകതം ആയുള്ള പദ്ധതികളെ കുറിച്ചും പ്രസ്താവന സൂചിപ്പിച്ചു ഇന്തോ-ചൈന അതിർത്തിയിലെ നിലപാട് സംബന്ധിച്ച്, സഹസ്രാബ്ദങ്ങളുടെ സൗഹൃദ ചരിത്രമുള്ള , സാംസ്‌കാരിക ബന്ധമുള്ള രണ്ടു രാജ്യങ്ങൾ എന്ന തലത്തിൽ ക്രിയാത്മക സംഭാഷണത്തിലൂടെ തർക്കം പരിഹരിക്കാൻ റഷ്യ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ചില “സത്യസന്ധമല്ലാത്ത ഘടകങ്ങൾ” ക്ക് ഉഭയകക്ഷി ബന്ധങ്ങൾക്കിടയിൽ വിള്ളൽ വീഴ്ത്താനുള്ള അവസരമൊരുക്കിയിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. വിദേശ കാര്യ വിഷയങ്ങളിൽ സ്ഥിരം ശത്രുക്കളോ സ്ഥിരം മിത്രങ്ങളോ ഇല്ല. സ്ഥിരം രാജ്യ താല്പര്യങ്ങൾ മാത്രമേ ഉള്ളു. തീർച്ചയായും റഷ്യക്ക് ചൈനയുമായും വ്യാപാര വാണിജ്യ സൈനിക സാങ്കേതിക താല്പര്യങ്ങൾ ഉണ്ടാകും. എന്നാൽ അതിനേക്കാൾ കൂടുതൽ ഒരുപക്ഷെ അമേരിക്കയ്ക്ക് ചൈനയുമായി ഉണ്ടാകാൻ സാധ്യത ഉണ്ട്. എന്നാൽ മേഖലയിൽ ചൈനീസ് ആധിപത്യം പരിധി വിടാതിരിക്കാനും , സുബ്രമണ്യൻ സ്വാമി സൂചിപ്പിച്ചതു പോലെ ചൈനയുടെ രണ്ടാം കിട കളിക്കാരൻ ആയി റഷ്യ മാറാതിരിക്കാനും റഷ്യക്ക് മേഖലയിൽ കരുത്തുറ്റ ഇന്ത്യൻ സാനിധ്യം അമേരിക്കയോളം തന്നെ ആവശ്യമാണ്. എന്നാൽ സുബ്രമണ്യൻ സ്വാമിയുടെ ഈ ലേഖനം ഒരു കണക്കിന് രാജ്യത്തിന് നല്ലതാണു. റഷ്യയുമായി തന്ത്രപരമായ ബന്ധം നില നിർത്തുമ്പോഴും ഇത്തരം ഘടകങ്ങളെ കുറിച്ച് രാജ്യത്തിന് അറിവുണ്ട് എന്ന് അനൗദ്യോഗികമായി പറയാതെ പറയുകയാണ് ചെയ്തത്. നിലവിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ ഒരു ഔദ്യോഗിക ഭാരവാഹിത്വവും വഹിക്കാത്ത ഒരു വ്യക്തി എഴുതിയ ലേഖനത്തിനോട് ഇന്ത്യയിലെ റഷ്യൻ എംബസി തന്നെ ഇത്രയും ഗൗരവകരം ആയി പ്രതികരിച്ചതിലൂടെ ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ എത്ര മാത്രം വില കല്പിക്കുന്നുണ്ട് എന്നും വ്യക്തം ആയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























