മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവും കാമുകിയും പിടിയില്‍

മുന്‍ കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നും സമൂഹമാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവും കാമുകിയും പിടിയില്‍. കോലാര്‍ സിറ്റിയില്‍ വ്യവസാസിയായ ഭര്‍ത്താവിനും മകനുമൊപ്പം താമസിക്കുന്ന യുവതിയില്‍ നിന്നുമാണ് മുന്‍ കാമുകനായ മഹേഷ് ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയത്. വിവാഹത്തിന് മുമ്ബ് യുവതിയും മഹേഷും തമ്മില്‍ പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും പിരിയുകയും വര്‍ഷങ്ങളോളം തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മഹേഷ് യുവതിക്ക് വാട്ട്‌സാപ്പില്‍ സന്ദേശം അയയ്ക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വീണ്ടും സൗഹൃദത്തിലായി. പിന്നിട് മഹേഷിന്റെ നിലവിലെ കാമുകിയാണെന്ന് പരിചയപ്പെടുത്തി അനുശ്രീ എന്ന ഒരു യുവതിയും ഇവര്‍ക്ക് മെസേജ് അയച്ചു. ഇതോടെ മൂന്ന് പേരും തമ്മില്‍ സൗഹൃദത്തിലായി. ഇതിന് പിന്നാലെയാണ് തട്ടിപ്പിന്റെ തുടക്കം. യുവതിയോട് തന്റെ കുറച്ചു ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ അനുശ്രീ ആവശ്യപ്പെട്ടു. ഇവര്‍ ഇത് നല്‍കുകയും ചെയ്യ്തു.തുടര്‍ന്ന് ആ ചിത്രങ്ങളും മഹേഷിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ചാണ് അനുശ്രീയും മഹേഷും യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചാല്‍ തന്റെ 11 വര്‍ഷത്തെ കുടുംബ ജീവിതം താറുമാറാകുമെന്ന് മനസിലാക്കിയ യുവതി പണം നല്‍കാന്‍ തയ്യാറവുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 1.3 കോടി രൂപയാണ് യുവതി ഇവര്‍ക്ക് നല്‍കിയത്. അക്കൗണ്ടില്‍ നിന്നും പണം നഷ്ടമായതറിഞ്ഞ ഭര്‍ത്താവ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതി ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസില്‍ മഹേഷിനെയും അനുശ്രീയേയും പൊലീസ് അറസ്റ്റു ചെയ്തു.
https://www.facebook.com/Malayalivartha
























