2 കോടി രൂപ വരെയുള്ള വീട് വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ്, ആദ്യമായി വീട് വാങ്ങുന്നവരാകണം

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ വീട് വാങ്ങുന്നവര്‍ക്ക് ആദായനികുതി ഇളവ് പ്രഖ്യാപിച്ചു.
ആത്മനിര്‍ഭര്‍ ഭാരത് മൂന്നാംഘട്ട പാക്കേജിന്റെ ഭാഗമായി, 2 കോടി രൂപ വരെയുള്ള വീടുകള്‍ക്കാണ് ഇളവ് കിട്ടുക.
ആദ്യമായി വീട് വാങ്ങുന്നവരാകണം. 2021 ജൂണ്‍ 30 വരെ 20 ശതമാനം ഇളവാണു പദ്ധതി പ്രകാരം ലഭിക്കുക.
റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha
























