സച്ചിന്‍ പൈലറ്റിന് കോവിഡ്; താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അഭ്യര്‍ഥന

സച്ചിന്‍ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും മറ്റു സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെയും പ്രചാരണ പരിപാടികളില്‍ സച്ചിന്‍ പങ്കെടുത്തിരുന്നു.
ചികിത്സയിലാണെന്നും എത്രയും വേഗം രോഗമുക്തനായി മടങ്ങിവരാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























