രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു... കഴിഞ്ഞ 24 മണിക്കൂറില്‍ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം കടന്നു. മരണം 1.28 ലക്ഷവും പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ 47,905 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 550 പേര്‍കൂടി മരിച്ചു. 52,718 പേര്‍ രോഗമുക്തരായി. 4.98 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. ഇത് ആകെ രോഗികളുടെ 5.63ശതമാനമാണ്.
രോഗമുക്തി നിരക്ക് 92.89 ശതമാനം. ആകെ 80,66,501 പേര്‍ രോഗമുക്തരായി. മഹാരാഷ്ട്രയില്‍ വ്യാഴാഴ്ച 4,496 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,809 പേര്‍ രോഗമുക്തി നേടുകയും 122 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,36,329 ആയിട്ടുണ്ട്. ഇതില്‍ 84,627 എണ്ണം സജീവ കേസുകളാണ്. 16,05,064 പേര്‍ ഇതിനോടകം രോഗമുക്തി നേടി. 45,682 പേര്‍ മരിച്ചതായും 92.44 ശതമാനമാണ് രോഗമുക്തി നിരക്കെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. മുംബൈയില്‍ 858 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,175 പേര്‍ രോഗമുക്തി നേടുകയും 19 മരണങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയില്‍ ഇതുവരെ 2,67,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനോടകം 2,41,975 പേര്‍ രോഗമുക്തി നേടുകയും 10,522 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. 11,531 സജീവ കേസുകളാണ് മുംബൈയില്‍ ഇപ്പോഴുള്ളതെന്നും ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.തമിഴ്നാട്ടില്‍ 2,112 പേര്‍ക്കു കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു.
"
https://www.facebook.com/Malayalivartha
























