അരുണാഷാന്‍ബാഗ് ഗുരുതരാവസ്ഥയില്‍

സഹപ്രവര്‍ത്തകനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് 42 വര്‍ഷമായി കോമയില്‍ കഴിയുന്ന അരുണാഷാന്‍ബാഗ് അതീവ ഗുരുതരാവസ്ഥയില്‍. അരുണ ജോലി ചെയ്തിരുന്നതും വര്‍ഷങ്ങളായി ചികിത്സയില്‍ കഴിയുന്നതുമായ കെ.ഇ.എം ആശുപത്രി അധികൃതരാണ് കടുത്ത ന്യുമോണിയ ബാധ മൂലം വെന്റിലേറ്റര്‍ സഹായം ഏര്‍പ്പെടുത്തിയതായി അറിയിച്ചത്.
1973ലാണ് നഴ്‌സായി അരുണാഷാന്‍ബാഗിനെ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ച്, സഹപ്രവര്‍ത്തകന്‍ സോഹന്‍ ലാല്‍ ബര്‍ത വാല്‍മീകി ബലാല്‍സംഗം ചെയ്തത്. പട്ടിയുടെ ബെല്‍റ്റുപയോഗിച്ച് കെട്ടിയിട്ട് നടത്തിയ ക്രൂരകൃത്യത്തിന്റെ ഫലമായി അന്നുമുതല്‍ കോമയില്‍ കഴിയുന്ന അരുണയുടെ സംരക്ഷണ ചുമതല കെ.ഇ. എം. ആശുപത്രിയും അവിടത്തെ ജോലിക്കാരും ഏറ്റെടുക്കുകയായിരുന്നു.
ഇപ്പോള്‍ 68 വയസ്സായ അരുണയുടെ ജീവിതത്തെക്കുറിച്ച് \'അരുണയുടെ കഥ\' എന്ന പേരില്‍ പുസ്തകം പുറത്തിറങ്ങിയിരുന്നു. പുസ്തകമെഴുതിയ പിങ്കി വിറാനി 2011ല്‍ അരുണക്ക് ഭക്ഷണം കൊടുക്കുന്നത് നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ ഹരജി സുപ്രീംകോടതി തള്ളുകയായിരുന്നു. അരുണ മരിച്ചതിനു തുല്യമായാണ് ജീവിച്ചിരിക്കുന്നതെന്നും അതിനാല്‍ ദയാവധത്തിന് അര്‍ഹയാണ് എന്നുമായിരുന്നു പിങ്കിയുടെ വാദം. ഇതിനെതിരെ കെ.ഇ.എം. ആശുപത്രി ജീവനക്കാര്‍ നിയമപോരാട്ടം നടത്തിയതിന്റെ ഫലമായാണ് സുപ്രീം കോടതി കേസ് തള്ളിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























