ജമ്മുകാശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും..

ജമ്മുകാശ്മീരില്‍ 3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് തുടരും. ഈ മാസം 26വരെ വിലക്ക് നീട്ടിക്കൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ഗന്തര്‍ബാല്‍, ഉധംപൂര്‍ എന്നിവയൊഴികെയുളള എല്ലാ ജില്ലകള്‍ക്കും വിലക്ക് ബാധകമായിരിക്കും എന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. പ്രത്യേക ഭരണഘടനാപദവി നീക്കംചെയ്തതിന് പിന്നാലെയാണ് ജമ്മുകാശ്മീരില്‍ ഇന്റര്‍നെറ്റ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇതിനെതിരെ നല്‍കിയ ഹര്‍ജികളില്‍ വിലക്ക് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് സുപ്രീംകോടതി വിധിച്ചു. ഇതിന് തൊട്ടുപിന്നാലെ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചെങ്കിലും 3ജി, 4ജി വിലക്ക് നീക്കിയിരുന്നില്ല. കാശ്മീര്‍ ഇപ്പോള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha
























