മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനോട് യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ കൂടി ഉൾപ്പെടുത്താൻ ഇന്ത്യയുടെ നിർദേശം

മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനോട് യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ കൂടി ഉൾപ്പെടുത്താൻ ആജ്ഞാപിച്ച് ഇന്ത്യ. മുംബൈ ഭീകരാക്രമണത്തിന് ഉത്തരവാദികളായ ഭീകരര്‍ സ്വന്തം മണ്ണില്‍ത്തന്നെയുണ്ടെന്ന് സമ്മതിച്ച പാകിസ്താനെതിരെ ആഞ്ഞടിക്കുകയായിരുന്നു ഇന്ത്യ. ആക്രമണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ ഭീകരരുടെ പേരുകള്‍ പാകിസ്താന്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയെന്ന് ഇന്ത്യ ആരോപിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാകിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയത് .
കഴിഞ്ഞ ദിവസം ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പാകിസ്താനിലുള്ള ഭീകരരുടെ ഏറ്റവും പുതിയ പട്ടിക പുറത്തുവിട്ടിരുന്നു. മുംബൈ ഭീകരാക്രമണം നടത്തിയവരില്‍ 11 പേരുടെ വിവരങ്ങളാണ് എഫ്‌ഐഎയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ 19 ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാനികളുടെ പേരുകള്‍ പാകിസ്താന്‍ ഒഴിവാക്കിയെന്നും ഇന്ത്യ ആരോപിച്ചു. മുംബൈ ഭീകരാക്രമണം മുന്‍കൂട്ടി പദ്ധതിയിട്ടതാണെന്നുള്ളത് വസ്തുതയാണ്. പാകിസ്താന്റെ മണ്ണില്‍ നിന്ന് തന്നെയാണ് പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ഭീകരരുടെ പുതിയ പട്ടിക പുറത്തുവന്നതോടെ മുംബൈ ഭീകരാക്രമണത്തിന് കാരണക്കാരായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്താന് അറിയാമെന്ന് വ്യക്തമായെന്നും പാകിസ്താന്റെ പങ്ക് പുറത്തുവന്നെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
https://www.facebook.com/Malayalivartha
























