Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ഭർത്താവുമായി മാസങ്ങളായി അകന്ന് കഴിയുന്നു ; എന്നിട്ടും പിടിവിടാതെ ഭാര്യ ആ ആവശ്യം അറിയിച്ചു; എന്നാൽ ഭർതൃവീട്ടുക്കാർ വിസ്സമ്മതം അറിയിച്ചതോടെ കാര്യങ്ങൾ കൈ വിട്ടു; സ്വന്തം ഭർത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും ഒറ്റ നിമിഷം കൊണ്ട് യുവതി ചെയ്തത് ; പൊലീസിന് നിർണ്ണായകമായത്‌ സിസിടിവി ദൃശ്യങ്ങൾ ;അരുംകൊലയ്ക്ക് പിന്നിൽ സംഭവിച്ചത്

13 NOVEMBER 2020 12:54 PM IST
മലയാളി വാര്‍ത്ത

സൗക്കാർപേട്ടിൽ കുടുംബത്തിലെ മൂന്നു പേറ്റ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ ഇവരെ കൊലപാതകത്തിന് പിന്നിലുള്ള സത്യം അറിഞ്ഞതോടെ ഞെട്ടൽ മാറിയിട്ടില്ല. ജീവനാംശത്തെച്ചൊല്ലിയുള്ള തർക്കമായിരുന്നു അരുംകൊലയിലേക്ക് വഴി മാറിയത്. ഭർത്താവിനെയും അദ്ദേഹത്തിന്റെ അച്ഛനെയും അമ്മയെയും വെടിവച്ചു കൊന്നതു മരുമകളാണെന്നു പൊലീസ് കണ്ടെത്തി . സംഭവത്തിനു ശേഷം പുണെയിലേക്കു കടന്ന പ്രതികളെ പിടികൂടാനായി പ്രത്യേക അന്വേഷണ സംഘം അവിടേക്കു പുറപ്പടുകയും ചെയ്തു . കൊലപാതകം നടന്ന വീട്ടിലെയും സമീപത്തെ കടകളിലെയും സിസിടിവി ദൃശ്യങ്ങളിൽ നിന്നാണു നിർണായക വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടു സ്ഥാപനം നടത്തുന്ന ദലിചന്ദ് (74), ഭാര്യ പുഷ്പ ഭായ് (70), മകൻ ശീതൾ (42) എന്നിവരെ ബുധനാഴ്ച രാത്രി ഒൻപതോടെയാണു വീട്ടിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. താടിഭാഗത്താണ് ദാല ചന്ദിനും പുഷ്പയ്ക്കും വെടിയേറ്റത്. ശീതളിന്റെ മുറിവ് തലയിലാണ്. രാജസ്ഥാനിലെ ജാവൽ സ്വദേശികളായ ഇവർ വർഷങ്ങളായി ചെന്നൈയിലാണു താമസം. ശീതളിന്റെ ഭാര്യ പുണെ സ്വദേശി ജയമാല ഭർത്താവുമായി പിരിഞ്ഞു താമസിക്കുകയാണ്. ഇവർക്ക് 2 മക്കളുണ്ട്.

വിഷയം പരിഹരിക്കാനെത്തിയവർ പിന്നീട് കൊലപാതകികൾ ആകുകയായിരുന്നു.  ശീതളും ജയമാലയും വിവാഹ മോചനത്തിനു അപേക്ഷ നൽകിയിട്ടുണ്ട്. 5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടു ജയമാല ശീതളിനെതിരെ കേസ് നൽകുകയും ചെയ്തു . ഇതുമായി ബന്ധപ്പെട്ടു ഇരു കുടുംബങ്ങളും തമ്മിൽ നേരത്തെ തന്നെ തർക്കമുണ്ടായിരുന്നു. ജയമാലയുടെ കുടുംബത്തിനെതിരെ ശീതളും ഭർത്താവിനെതിരെ ജയമാലയും കേസ് നൽകിയിരുന്നു . ജീവനാംശ പ്രശ്നം പറഞ്ഞു തീർക്കാനായി ജയമാലയും 2 സഹോദരന്മാരും ബന്ധുക്കളുമുൾപ്പെടെ 5 പേർ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായി പൊലീസ് പറയുന്നു. എന്നാൽ വെടിയൊച്ചയൊന്നും ആരും കേട്ടിരുന്നില്ല . നഗരത്തിൽ ജനത്തിരക്കേറിയ പ്രദേശങ്ങളിലൊന്നാണു സൗക്കാർപേട്ട്.ഇവിടെ വിനായക സ്ട്രീറ്റിലെ മൂന്നു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ദലി ചന്ദും കുടുംബവും താമസിക്കുന്നത്. വൈകിട്ട് ആറിനും ഒൻപതിനുമിടയിലാണു സംഭവം നടന്നതെന്നാണു നിഗമനം. എന്നാൽ, വെടിയൊച്ചയൊന്നും കേട്ടില്ലെന്നു സമീപവാസികൾ പൊലീസിനു മൊഴി നൽകി. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരിക്കാമെന്നാണു നിഗമനം.

ജയമാലയും 2 സഹോദരന്മാരും മറ്റു 2 ബന്ധുക്കളുമാണു പ്രശ്ന പരിഹാര ചർച്ചയ്ക്കായി വീട്ടിലെത്തിയത്. ചർച്ചയ്ക്കിടെ തർക്കമായെന്നും ജയമാല നേരത്തെ കരുതിയിരുന്ന തോക്കെടുത്തു ആദ്യം ഭർത്താവിനെയും പിന്നീട് ഭർതൃ പിതാവിനെയും മാതാവിനെയും വെടിവച്ചു കൊല്ലുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒന്നും സംഭവിക്കാത്ത രീതിയിൽ പുറത്തിറങ്ങി ഇവർ രക്ഷപ്പെട്ടു. ജയമാലയും സഹോദരന്മാരും കാർ മാർഗമാണു ചെന്നൈയിൽ നിന്നു രക്ഷപ്പെട്ടതെന്നാണു നിഗമനം. മറ്റു രണ്ടു പേർ ട്രെയിനിലും. പ്രതികളുടെ വിവരങ്ങൾ ആർപിഎഫിനു കൈമാറി. ചെന്നൈ പൊലീസ് വിവരമറിയിച്ചതിനെത്തുടർന്നു പുണെയിലെ ജയമാലയുടെ വീട്ടിൽ മഹാരാഷ്ട്ര പൊലീസ് പരിശോധന നടത്തി. രണ്ടു ദിവസമായി വീട് അടഞ്ഞു കിടക്കുകയാണ്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് ഇവർ താമസിച്ചിരുന്ന അപാർട്ട്മെന്റിന്റെ സമീപം അജ്ഞാതന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു . വൈകുന്നേരത്തോടെ ദമ്പതികളുടെ മകളായ പിങ്കി വീട്ടിലേക്ക് വിളിച്ചിരുന്നു. ആരും ഫോൺ എടുക്കാതെ ആയപ്പോൾ സംശയം തോന്നി ഭർത്താവിനെ പറഞ്ഞയ്ക്കുകയായിരുന്നു. ഇയാൾ വീട്ടിലെത്തിയതോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുമെന്നും പ്രതികളെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്നും കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ അറിയിക്കുകയുണ്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends