വനിതാ കൗണ്‍സിലറെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എ.യുടെ ക്രൂരത; പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ;സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലറെയാണ് നിലത്തിട്ട് ചവിട്ടിയത്

വനിതാ കൗണ്‍സിലറെ നിലത്തിട്ട് ചവിട്ടി ബി.ജെ.പി എം.എല്‍.എ.യുടെ ക്രൂരത. സ്വന്തം പാര്‍ട്ടിയിലെ വനിതാ കൗണ്‍സിലറെയാണ് നിലത്തിട്ട് ചവിട്ടിയത് . മഹാലിംഗപുര ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ കൗണ്‍സിലര്‍ എത്തിയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. ബിജെപി എംഎല്‍എ സിദ്ദു സവാദിയാണ് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. കര്‍ണാടക കൈത്തറി വികസന കോര്‍പ്പറേഷന്‍ (കെഎച്ച്‌ഡിസി) ചെയര്‍മാന്‍ കൂടിയാണ് തേര്‍ദാല്‍ എംഎല്‍എയായ സവാദി. എംഎല്‍എ യുവതിയെ തള്ളിയിടുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു .
മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ അവസരം നല്‍കണമെന്ന് ബിജെപി കൗണ്‍സിലര്‍മാരായ സവിത, ചാന്ദ്നി, ഗോദാവരി എന്നിവര്‍ ആവശ്യപ്പെട്ടു . എന്നാല്‍ പ്രാദേശിക ബിജെപി നേതാക്കള്‍ ആവശ്യം നിരസിക്കുകയും ചെയ്തു . പാര്‍ട്ടിയുടെ തീരുമാനത്തെ എതിര്‍ത്ത വനിതാ കൗണ്‍സിലര്‍മാര്‍ മൂവരും തിരഞ്ഞെടുപ്പിെന്റ അവസാന ദിവസം കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. സവിത പ്രസിഡന്‍റ് സ്ഥാനത്തേക്കും ഗോദാവരി വൈസ്പ്രസിഡന്റ് സ്ഥാനത്തേക്കും നാമനിര്‍ദേശം നല്‍കുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് സാവദിയുടെ നേതൃത്വത്തിലുള്ള ബിജെപി സംഘം കൗണ്‍സിലര്‍മാരെ ആക്രമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് നടന്ന മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് ഇവര്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിച്ച അക്രമികള്‍ സ്ത്രീകളെ തറയിലിട്ട് വലിച്ചിഴക്കുകയും ചവിട്ടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























