നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ലംഘിച്ച് പാകിസ്ഥാന്‍.....ബി എസ് എഫ് സബ്‌ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു

അതിര്‍ത്തിയിലെ നിയന്ത്രണരേഖയില്‍ വെടിനിറുത്തല്‍ കരാര്‍ലംഘിച്ച് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ ബി എസ് എഫ് സബ്‌ഇന്‍സ്പെക്ടര്‍ക്ക് വീരമൃത്യു. ഒരു ജവാന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ബാരാമുളളയിലെ നിയന്ത്രണ രേഖയില്‍ വിന്യസിച്ചിരുന്ന ബി എസ് എഫ് പീരങ്കി ബറ്റാലിയനിലെ എസ് ഐ ഉത്തരാഖണ്ഡ് സ്വദേശി രാകേഷ് ഡോവലാണ് വീരമൃത്യു വരിച്ചത്.
വാസുരാജ എന്ന ജവാനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറയിക്കുന്നത്. ഇന്നുപുലര്‍ച്ചെയായിരുന്നു ആക്രമണം.
https://www.facebook.com/Malayalivartha
























