Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

യുഎഇയില്‍ അടിമുടി പരിഷ്‌ക്കാരങ്ങൾ... ഇനി മുതൽ ആണിനും പെണ്ണിനും ഒരുമിച്ചു താമസിക്കാം, മദ്യപിക്കാം...വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം

13 NOVEMBER 2020 06:00 PM IST
മലയാളി വാര്‍ത്ത

യുഎഇയില്‍ പുതിയ നിയമ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതനുസരിച്ച് വ്യക്തി നിയമം, ക്രിമിനല്‍ ചട്ടം എന്നിവയിലെല്ലാം മാറ്റം വരും. വിദേശ നിക്ഷേപകരെയും വിദഗ്ധരെയും ആകര്‍ഷിക്കുക എന്നതാണ് പുതിയ നിയമ പരിഷ്‌കാരങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത് എന്നാണു റിപ്പോർട്ടുകൾ

യുഎഇ. പേഴ്‌സണല്‍ സ്റ്റാറ്റസ് ലോ, ഫെഡറല്‍ പീനല്‍ കോഡ്, ഫെഡറല്‍ പീനല്‍ പ്രൊസീഡ്യുറല്‍ ലോ എന്നിവയിലെ ചില ആര്‍ട്ടിക്കിളുകളില്‍ ഭേദഗതി വരുത്തി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനാണ് ഉത്തരവിറക്കിയത്.

വിദേശികളെ കൂടുതൽ ആകർഷിക്കാനായി നിയമങ്ങളിൽ ധാരാളം ഇളവുകൾ കൊണ്ടുവന്നിട്ടുണ്ട്. ഇതനുസരിച്ച് രാജ്യത്ത് ഇതുവരെ കുറ്റകരമായിരുന്ന പല കാര്യങ്ങളും ഇനി മുതല്‍ കുറ്റകരമാകില്ല. പാരമ്പര്യ സ്വത്ത് നിയമത്തിലും ഭേദഗതിയുണ്ട്. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്നതിനാല്‍ യുഎഇയിലെ ഓരോ മാറ്റങ്ങളും കേരളത്തെയും ബാധിക്കും .

പുതിയ മാറ്റങ്ങളിലെ പ്രധാന ഭാഗം ചെറിയ കുട്ടികളെയും മാനസിക വൈകല്യമുള്ളവരെയും ലൈംഗികമായി പീഡിപ്പിച്ചാല്‍ വധശിക്ഷ ലഭിക്കും എന്നതാണ് . അതേസമയം മദ്യപാനം വ്യവസ്ഥകളോടെ കുറ്റമല്ലാതാക്കും. 21 വയസിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക സ്ഥലങ്ങളില്‍ വച്ച് മദ്യപിക്കാം. 21 വയസിന് താഴെയുള്ളവര്‍ മദ്യപിക്കുന്നത് കുറ്റകരമാണ്.

പരസ്യമായ ചുംബനം കുറ്റകരമായി തുടരുമെങ്കിലും തടവ് ശിക്ഷ ലഭിക്കില്ല. പിഴയീടാക്കി വിട്ടയക്കും. പരസ്പര സമ്മതത്തോടെ അന്യ സ്ത്രീ പുരുഷന്‍മാര്‍ക്ക് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഇനി മുതൽ കുറ്റകൃത്യമായിരിക്കില്ല . എന്നാൽ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ പീഡിപ്പിച്ചാല്‍ ശിക്ഷ ലഭിക്കും. രണ്ടു പേരുടെയും സമ്മത പ്രകാരം ഒരുമിച്ച് താമസിക്കുന്നതിന് ശിക്ഷയുണ്ടാവില്ല.

വൈകല്യമുള്ളവരുമായും രക്തബന്ധത്തിലുള്ളവരുമായും കുട്ടികളുമായും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണ്. ആത്മഹത്യാശ്രമത്തിന് മാനസിക ചികിത്സ നല്‍കും. അതേസമയം, ഒരാളെ ആത്മഹത്യക്ക് സഹായിച്ചാല്‍ തടവുശിക്ഷ ലഭിക്കും. കൂടാതെ പൊതുസ്ഥലത്തെ സഭ്യതാ നിയമലംഘനങ്ങള്‍ക്ക് ഇനി പിഴ മാത്രമാകും ഈടാക്കുകയെന്നും പുതിയ നിയമഭേദഗതികള്‍ വ്യക്തമാക്കുന്നു. കേസുകളില്‍ ഉള്‍പ്പെടുന്ന കുട്ടികളുടെ പേര് വിവരങ്ങള്‍ പുറത്തുവിടില്ല.

യുഎഇയില്‍ മരിക്കുന്ന വിദേശിയുടെ സ്വത്തുക്കള്‍ അവരുടെ രാജ്യത്തെ നിയമം അനുസരിച്ച് വിഭജനം നടത്താം . ഇതുവരെ യുഎഇ നിയമ പ്രകാരമാണ് ഇത് ചെയ്തിരുന്നത്. വില്‍പ്പത്രം എഴുതിയിട്ടുണ്ടെങ്കില്‍ അതുപ്രകാരം ചെയ്യും. അല്ലെങ്കില്‍ മരിച്ചയാളുടെ നാട്ടിലെ നിയമ പ്രകാരം നടപടിയെടുക്കും. കേസുകളുടെ ഭാഗമായുള്ള നടപടികള്‍ക്ക് തര്‍ജമയ്ക്ക് വേണ്ടി ദ്വിഭാഷിയെ നിയോഗിക്കുമെന്നും പുതിയ നിയമത്തില്‍ പറയുന്നു.

വിവാഹവുമായി ബന്ധപ്പെട്ട കാര്യത്തിലും പ്രവാസികള്‍ക്ക് അവരുടെ നാട്ടിലെ നിയമ പ്രകാരമുള്ള നടപടികള്‍ തുടരാം. ദുരഭിമാന കൊലപാതകത്തിന് ശിക്ഷ ലഭിക്കും.. എന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും എന്ന് വ്യക്തമല്ല. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അന്‍ നഹ്യാന്‍ പുതിയ നിയമങ്ങള്‍ക്ക് അംഗീകാരം നല്‍കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (4 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends