ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട്.....ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കും

ഡിസംബറോടെ ഇന്ത്യയില്‍ 10 കോടി ഡോസ് ഓക്‌സ്ഫഡ്-അസ്ട്രസെനക കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദര്‍ പൂനവാല. ഡിസംബറോടെ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്നും പൂനവാല പറഞ്ഞു.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ 40 ദശലക്ഷം അസ്ട്രസെനക കൊവിഡ് വാക്‌സിന്‍ ഉത്പാദിപ്പിച്ചതായി സിറം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കൊവിഡില്‍ നിന്ന് കൃത്യമായ സംരക്ഷണം നല്‍കുന്നതാണ് അസ്ട്രസെനക കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്ന് സിറം ഇന്ത്യ അറിയിച്ചു.
https://www.facebook.com/Malayalivartha
























