സ്വര്‍ണ്ണക്കടത്തു കേസില്‍ അന്വേഷണവുമായി എന്‍.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്... തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അഡ്മിന്‍ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് യു.എ.ഇയുടെ അനുമതി

സ്വര്‍ണ്ണക്കടത്തു കേസില്‍ അന്വേഷണവുമായി എന്‍.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ അഡ്മിന്‍ അറ്റാഷെ റാശിദ് ഖമീസ് അലിയെ ചോദ്യം ചെയ്യാന്‍ ഇന്ത്യക്ക് യു.എ.ഇ അനുമതി നല്‍കി. ജൂലൈ അഞ്ചിന് നയതന്ത്ര ബാഗേജ് മുഖേനയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയ ഘട്ടത്തില്‍ റാശിദ് ഖമീസ് അലിക്കായിരുന്നു യു.എ.ഇ കോണ്‍സുലേറ്റ് ചുമതല. ബാഗേജ് വിട്ടുകിട്ടാന്‍ ഇയാള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതരെ സമീപിച്ചെങ്കിലും വിജയിച്ചില്ല.
തുടര്‍ന്ന് ആറ് ദിവസങ്ങള്‍ക്കകം ഡല്‍ഹി മുഖേന റാശിദ് അല്‍ ഖമീസി യു.എ.ഇക്ക് മടങ്ങി. യു.എ.ഇ അന്വേഷണ സംഘം ഇതിനകം ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് റാശിദ് അല്‍ കമീസിന്റെ എല്ലാ നയതന്ത്ര പരിരക്ഷയും യു.എ.ഇ പിന്‍വലിച്ചുവെന്നാണ് വിവരം. ഇക്കാര്യം ഇന്ത്യന്‍ അന്വേഷണ ഏജന്‍സിയെയും അറിയിച്ചിട്ടുണ്ട്. വൈകാതെ യു.എ.ഇയിലെത്തുന്ന എന്‍.ഐ.എ സംഘം റാശിദ് അല്‍ ഖമീസില്‍ നിന്ന് മൊഴിയെടുക്കും. കോണ്‍സുലേറ്റിലെ അക്കൗണ്ടന്റും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദിനെ വിട്ടുകിട്ടാനുള്ള നീക്കവും വിദേശകാര്യ മന്ത്രാലയത്തിനു ചുവടെ ഊര്‍ജിതമാണ്.
"
https://www.facebook.com/Malayalivartha
























