കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ അതിര്‍ത്തിയില്‍ വ്യോമ നിരീക്ഷണം നടത്തി

ഇന്ത്യ, ചൈന സേനകള്‍ തമ്മില്‍ കിഴക്കന്‍ ലഡാക്കില്‍ സംഘര്‍ഷം തുടരവേ, കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ ചൈനയുമായുള്ള അതിര്‍ത്തി മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തി . ഉത്തരാഖണ്ഡില്‍ തവാഘട്ട് സെക്ടറിലെ അതിര്‍ത്തി മേഖലകളിലായിരുന്നു നിരീക്ഷണം.
ചൈനീസ് സേന കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ മറ്റിടങ്ങളിലും കടന്നുകയറാന്‍ ശ്രമിച്ചേക്കുമെന്ന വിലയിരുത്തലില്‍, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചല്‍ എന്നിവിടങ്ങളില്‍ കരസേന അതീവ ജാഗ്രതയിലാണ്.
ചൈനീസ് ഔദ്യോഗിക മാധ്യമമായ 'ഗ്ലോബല്‍ ടൈംസ്' , കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേനയാണു കടന്നു കയറിയതെന്ന് ആവര്‍ത്തിച്ചു. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ പിന്‍മാറിയാല്‍ മാത്രമേ, ചൈനയും പിന്മാറ്റം നടത്തുകയുള്ളൂവെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























