അല്‍ ഖായിദ ബംഗാളില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ബംഗാളില്‍ ആക്രമണം നടത്താന്‍ ഭീകര സംഘടനയായ അല്‍ ഖായിദ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് ബ്യൂറോ (ഐബി) റിപ്പോര്‍ട്ട്. കഴിഞ്ഞ 5-ന് ഐബി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ ബംഗാളിലെ ഏതാനും രാഷ്ട്രീയക്കാരും ഭീകരരുടെ ഹിറ്റ് ലിസ്റ്റില്‍ ഉണ്ടെന്ന്് ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ കേന്ദ്രം ബംഗാള്‍ സര്‍ക്കാരിനു കൈമാറി.
എറണാകുളത്തു നിന്നു മൂന്നും ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്ന് എട്ടുംപേരെ അല്‍ ഖായിദ ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.
ബംഗാള്‍ സ്വദേശികളായ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആക്രമണ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്‍ഐഎയ്ക്കു ലഭിച്ചതെന്നാണ് സൂചന. ഡല്‍ഹി, മുംബൈ എന്നിവയടക്കം രാജ്യത്തെ വന്‍ നഗരങ്ങള്‍ കേന്ദ്രീകരിച്ചും അല്‍ ഖായിദ ആക്രമണ പദ്ധതി തയാറാക്കിയതായി എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു.
ഇവരില്‍ നിന്നും അല്‍ ഖായിദയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തതിന്റെയും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിച്ചതിന്റെയും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ വഴി ബംഗ്ലദേശ്, പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലെ അല്‍ ഖായിദ നേതൃത്വവുമായി ഇവര്‍ ബന്ധപ്പെട്ടതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്.
https://www.facebook.com/Malayalivartha
























