ഇന്ത്യക്ക് 10 കോടി വാക്സിൻ ഇതാ എത്തുന്നു ;ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് സൂചന
ലോകത്തെ പിടിച്ചുകുലുക്കിയ കോവിഡിന് എന്ന് മരുന്നെത്തും എന്ന ചോദ്യത്തിന് ഇതാ ഉത്തരം കിട്ടിക്കഴിഞ്ഞു .മാസങ്ങളായി മനുഷ്യന്റെ കണ്ണിന് കാണാൻ പോലും കഴിയാത്ത ഒരു വൈറസിന്റെ പേരിൽ ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും അങ്കലാപ്പിലാണ് .എന്നാൽ ഇനി അല്പം ആശ്വസിക്കാം .ഡിസംബര്‍ മാസത്തോടെ ഇന്ത്യയില്‍ 10 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ എത്തിക്കാനായേക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അദാര്‍ പൂനാവല്ല പറഞ്ഞു.നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വാക്‌സിന്‍ കുത്തിവെച്ചവരില്‍ അനുകൂല പ്രതികരണം കണ്ടാല്‍ ഇന്ത്യയില്‍ വാക്‌സിന് അടിയന്തര അംഗീകാരം ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്.ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സ്റ്റിയുടെ കീഴില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രസെനെകയും ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഷീല്‍ഡ് എന്ന വാക്‌സിന്‍ രാജ്യത്ത് 2-3 ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ആസ്ട്രസെനെകയും ചേര്‍ന്ന് ആഗോളതലത്തില്‍ 100 കോടി കൊവിഡ് വാക്‌സിന്‍ നിര്‍മിക്കാനാണ് ധാരണയായിരിക്കുന്നത്. ആസ്ട്രാസെനെക വാക്‌സിനുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് നിലവില്‍ ഐ.സി.എം.ആര്‍ ആണ് ധനസഹായം നല്‍കുന്നത്. നിലവില്‍ ഇന്ത്യയിലുടനീളമുള്ള 15 കേന്ദ്രങ്ങളില്‍ വാക്‌സിന്റെ 2,3 ഘട്ട പരീക്ഷണം നടന്നുവരികയാണ്.അതെ സമയം തങ്ങള്‍ നിര്‍മിക്കുന്ന കൊവിഡ് വാക്സിന്‍ 90 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളില്‍ നിന്ന് തെളിഞ്ഞതായുള്ള പ്രഖ്യാപനത്തിന് പിന്നാലെ ഫൈസറിലെ തന്റെ 62 ശതമാനം ഓഹരികള്‍ വിറ്റഴിച്ച് സി.ഇ.ഒ ആല്‍ബര്‍ട്ട് ബോര്‍ല.ഓഗസ്റ്റ് 19 മുന്‍കൂട്ടി നിശ്ചയിച്ച വ്യാപാര പദ്ധതിയുടെ ഭാഗമായാണ് 5.6 മില്യണ്‍ ഡോളറിന്റെ ഓഹരി ആല്‍ബര്‍ട്ട് വിറ്റത്.ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കൊവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. തിങ്കളാഴ്ചയാണ് ഫൈസര്‍ തങ്ങളുടെ വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് പറഞ്ഞത്.മൂന്നാം ഘട്ടത്തിലെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തില്‍ വിജയകരമായ ഡാറ്റ കാണിക്കുന്ന ആദ്യത്തെ വാക്സിനാണ് ഫൈസറിന്റേത്. ഒപ്പം കൊവിഡ് വാക്സിന്‍ വികസനത്തില്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്ന ലോകത്തെ 10 വാക്സിനുകളിലൊന്നുമാണ് ഇത്. ഈ പത്ത് വാക്സിനുകളില്‍ നാലെണ്ണം സംബന്ധിച്ച് യു.എസില്‍ വിശദപഠനം നടന്നു വരികയാണ്.അടിയന്തര ഘട്ടത്തില്‍ വാക്സിന്‍ ഉപയോഗിക്കാന്‍ യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാന്‍ ഫൈസര്‍ ഒരുങ്ങുന്നെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.രണ്ട് ഡോസ് വാക്സിനില്‍ രണ്ടാമത്തെ ഡോസ് എടുത്ത് കഴിഞ്ഞ് ഏഴുദിവസത്തിനകം വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് കൊവിഡ് ബാധയില്‍ നിന്നും പ്രതിരോധം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ പറയുന്നത്.
വാക്സിന്‍ സ്വീകരിച്ചവരില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചത്.ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തില്‍ 43,538 പേരാണ് പങ്കാളിയായത്. അമേരിക്കയെ കൂടാതെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരിലും പരീക്ഷണം നടത്തിയിരുന്നു.വൈറസ് ബാധയില്‍ നിന്ന് വാക്സിന്‍ ദീര്‍ഘകാല സംരക്ഷണം നല്‍കുമോ, ഒരിക്കല്‍ വൈറസ് ബാധിച്ചവര്‍ക്ക് വീണ്ടും ബാധിക്കാതെ വാക്സിന്‍ സംരക്ഷണം നല്‍കുമോ എന്നതു സംബന്ധിച്ചും പരീക്ഷണം നടന്നു വരികയാണ്.
https://www.facebook.com/Malayalivartha
























