ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസ്: റിപ്പബ്ലിക് ടിവി ഫിനാന്‍ഷ്യല്‍ ഓഫിസര്‍ക്ക് സമന്‍സ്

ചെയ്ത ജോലിയുടെ പണം നല്‍കാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് ആത്മഹത്യക്കുറിപ്പ് എഴുതിവച്ചശേഷം, ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ കേസില്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തു ചോദ്യം ചെയ്തിരുന്നു.
താനല്ല, സിഎഫ്ഒയാണു സാമ്പത്തിക ഇടപാടുകള്‍ നോക്കുന്നത് എന്നായിരുന്നു അര്‍ണബിന്റെ മറുപടി.
ഇതേ തുടര്‍ന്ന് റിപ്പബ്ലിക് ടിവി ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ (സിഎഫ്ഒ) എസ്. സുന്ദരത്തിന് അലിബാഗ് പൊലീസിന്റെ സമന്‍സ്.
അര്‍ണബിന്റെയും ആരോപണവിധേയരായ മറ്റു 2 പേരുടെയും ബാങ്ക് അക്കൗണ്ടുകളും ഇടപാടുകളും അന്വേഷണസംഘം പരിശോധിക്കും.
https://www.facebook.com/Malayalivartha
























