മന്ത്രവാദിയുടെ ഉപദേശത്തെ തുടര്‍ന്ന് ആണ്‍കുട്ടിയുണ്ടാകാന്‍ ആറുവയസുകാരിയായ മകളെ അച്ഛന്‍ കഴുത്തറത്ത് കൊന്നു!

ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയില്‍ ആണ്‍കുട്ടിയുണ്ടാകാന്‍ സ്വന്തം മകളുടെ കഴുത്തറത്ത് കൊന്ന പിതാവ് പിടിയില്‍.
മന്ത്രവാദി ആവശ്യപ്പെട്ടതുപ്രകാരമാണ് പിതാവ് ആറു വയസുകാരിയായ മകളുടെ കഴുത്തറത്ത് കൊലപ്പെടുത്തിയത്.
സംഭവത്തിനു പിന്നാലെ മന്ത്രവാദി ഒളിവില്‍ പോയി. സംഭവത്തില്‍ ഇരുപത്തിയാറുകാരനായ പിതാവ് സുമന്‍ നഗേസിയെ പോലീസ് അറസ്റ്റ് ചെയ്തു.
പിതാവ് കൃത്യം നടത്തിയത് വീട്ടില്‍ കുട്ടിയുടെ അമ്മ ഇല്ലാതിരുന്ന സമയം നോക്കിയാണ്.
പിന്നീട് പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തു. പോസ്റ്റമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha
























