Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്; അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല... പാക്കിസ്ഥാന് താക്കീത് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി...

14 NOVEMBER 2020 01:34 PM IST
മലയാളി വാര്‍ത്ത

ദീപങ്ങളുടെ ഉത്സവമായ ദീപാവലി സൈനികര്‍ക്കൊപ്പം ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ജെയ്‌സാല്‍മെറിലാണ് ഇത്തവണ പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ആഘോഷിക്കാനെത്തിയത്. 2014ൽ പ്രധാനമന്ത്രി സ്ഥാനത്ത് എത്തിയത് മുതല്‍ ആറ് വര്‍ഷമായി മോദി സെനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികര്‍ക്ക് അദ്ദേഹം ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. അതേസമയം പാക്കിസ്ഥാന് താക്കീത് നൽകിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി.

വടക്കൻ ജമ്മു കാശ്‌മീരിലെ നിരവധി പ്രദേശങ്ങളിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വെടിനിർത്തൽ നിയമലംഘനത്തിൽ അഞ്ച് സൈനികർ ഉൾപ്പടെ പതിനൊന്ന് പേർ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. രാജസ്ഥാനിലെ ജയ്സാൽമെറിൽ സൈനികർക്കൊപ്പം ദീപാവലി ദിനം ചിലവഴിക്കുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം. രാജ്യസുരക്ഷയാണ് സർക്കാരിന് മുഖ്യമെന്നും അതിന് വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്ക് തക്ക മറുപടി നൽകുമെന്നും മോദി പറഞ്ഞു. ശത്രുവിനെ അവരുടെ സങ്കേതത്തിലെത്തി വകവരുത്താൻ സൈന്യം സുസജ്ജമാണ്. ലോംഗെവാലയിൽ ഇന്ത്യൻ സൈന്യം വലിയ ​ശൗര്യം പ്രകടിപ്പിച്ചു. എല്ലാ ഇന്ത്യക്കാർക്കും വേണ്ടി സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനെതിരെ നമ്മുടെ സൈന്യം ആഞ്ഞടിച്ച് തക്ക മറുപടി നൽകി. സമാനതകളില്ലാത്ത ധൈര്യമാണ് നമ്മുടെ സൈനികരുടേത്. അതിർത്തിയിൽ നിന്ന് അവരെ പിന്തിരിപ്പിക്കാൻ ഒരു ശക്തിക്കുമാകില്ല. എല്ലാ മേഖലകളെയും പോലെ പ്രതിരോധരംഗത്തെയും സ്വയംപര്യാപ്‌തമാക്കാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു.മോദി ദീപാവലിക്ക് വർഷം തോറും സൈനികരെ കാണാൻ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിലർ ചിന്തിച്ചേക്കാം. ദീപാവലി ഞങ്ങൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്ന ഒരു ഉത്സവമാണ്. അതിനാൽ ഓരോ വർഷവും നിങ്ങളോടൊപ്പം ചെലവഴിക്കുന്നു.

കാരണം നിങ്ങൾ എല്ലാവരും തന്റെ സ്വന്തമാണെന്നും തന്റെ കുടുംബമാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുളള സൈനികർക്കും അദ്ദേഹം നന്ദി പറഞ്ഞു.ഇന്ന് നിങ്ങൾക്കെല്ലാവർക്കും മധുരപലഹാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇവ തന്നിൽ നിന്ന് മാത്രമല്ല. 130 കോടി ഇന്ത്യക്കാരിൽ നിന്നാണ്. സൈനികർക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, രാജ്യത്തെ സേവിക്കാനും സംരക്ഷിക്കാനുമുളള തന്റെ ദൃഢനിശ്ചയമാണ് കൂടുതൽ ശക്തിപ്പെടുന്നതെന്നും മോദി പറഞ്ഞു. രാജ്യത്തെ സംരക്ഷിക്കാൻ സദാ ഉണർന്നിരിക്കുന്നവരാണ് സൈനികർ. ദീപാവലി ആഘോഷം പൂർണമാകുന്നത് സൈനികർക്കൊപ്പം ആഘോഷിക്കുമ്പോഴാണ്. എല്ലാ ഭാരതീയരുടെയും പേരിൽ സൈനികർക്ക് ആശംകൾ നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സൈനികരാണ് രാജ്യത്തിന്റെ സമ്പത്ത്. ഭാരതത്തെ തകർക്കാനോ ഇല്ലാതാക്കാനോ ഒരു ശക്തിക്കും കഴിയില്ല. സൈനികരുടെ സന്തോഷം കാണുമ്പോൾ തന്റെ സന്തോഷം ഇരട്ടിയാകുന്നു. സൈനികരുടെ സന്തോഷം കാണാനാണ് എപ്പോഴും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവാനെ, ബി എസ് എഫ് ഡയറക്‌ടർ ജനറൽ രാകേഷ് അസ്ഥാന എന്നിവർ പ്രധാനമന്ത്രിക്കൊപ്പം ജയ്സാൽമെറിൽ എത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (2 hours ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (3 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (3 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (3 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (3 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (3 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (3 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (3 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (4 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (4 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (4 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (4 hours ago)

Malayali Vartha Recommends