Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

രാഹുലിന് മറുപടി ചൈനയില്‍ നിന്ന്... സാധാരണക്കാരനായ എന്നെ പ്രധാനമന്ത്രിയാക്കിയത് ഇന്ത്യയിലെ ജനങ്ങളാണ്, ബയോഡേറ്റ നോക്കിയല്ല സ്വീകരിച്ചത്, ഞാന്‍ ലീവെടുക്കാതെ രാവന്തിയോളം ജോലി ചെയ്യുന്നു

16 MAY 2015 09:42 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം പറയുന്ന എതിരാളികള്‍ക്ക് പ്രത്യേകിച്ചും രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി മോഡി രംഗത്ത്. ബയോഡാറ്റ നോക്കിയല്ല തന്നെ പ്രധാനമന്ത്രിയാക്കിയത്. ഇതിന് പിന്നില്‍ കഠിന പരിശ്രമമുണ്ട്. ജനങ്ങളുടെ വിജയമാണ് പ്രധാനമന്ത്രി പദവിയിലെത്താന്‍ കാരണമായതെന്ന് മോഡി പറഞ്ഞു. ഇന്ത്യയിലെ ഓരോ ജനങ്ങളോടും നന്ദി പറയുന്നുവെന്നും മോഡി പറഞ്ഞു. ഷാങ്ഹായില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ചൈനയിലെ അവസാനത്തെ പരിപാടിയായിരുന്നു ഇത്. 

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം സ്വന്തമാക്കിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലായിരുന്നു മോദിയുടെ ഷാങ്ഹായ് പ്രസംഗം. മുന്‍ യുപിഎ സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടു കൂടിയാണ് മോദി തന്റെ പ്രസംഗം അവസാനിപ്പിച്ചത്. പാവപ്പെട്ട ഒരു അമ്മയുടെ ചായവില്‍പ്പനക്കാരനായ മകനാണ് ഞാന്‍. എന്നെ പ്രധാനമന്ത്രി പദവിയില്‍ എത്തിച്ചതില്‍ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജയമാണ് കണ്ടതെന്നും മോഡി പറഞ്ഞു.
53 മിനുറ്റു നീണ്ടു നിന്ന പ്രസംഗത്തില്‍ മോദി സദസ്സിനെയും കൈയിലെടുത്തു. മിനി ഇന്ത്യയെന്നാണ് മോദി സദസിനെ അഭിസംബോധന ചെയ്തത്. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ഒരു വര്‍ഷത്തിനു ശേഷം ഇന്ത്യയില്‍ നിന്നു ദൂരെ മറ്റൊരു മിനി ഇന്ത്യയില്‍ നില്‍ക്കാന്‍ സാധിക്കുമെന്ന്. നിങ്ങളുടെ അനുഗ്രഹം തുടര്‍ന്നും എനിക്ക് വേണം. നിറഞ്ഞ കയ്യടികളോടെയാണ് മോദിയുടെ വാക്കുകളെ സ്വീകരിച്ചത്.

അമേരിക്കയിലേയും ജര്‍മ്മനിയിലേയും ഓസ്‌ട്രേലിയയിലെയും സന്ദര്‍ശനത്തിന് സമാനമായിട്ടായിരുന്നും മോദിക്ക് വേണ്ടി ചൈനയിലും സദസ് ഒരുക്കിയത്. ആയിരങ്ങള്‍ തിങ്ങിക്കൂടിയ ചടങ്ങില്‍ മോദിയുടെ ഒരോ വാക്കുകളേയും കൈയടിയോടെയും ആര്‍പ്പുവിളികളോടെയുമാണ് സദസ് നെഞ്ചേറ്റിയത്. 
ഇന്ത്യയുടെ ഭാവി അവതാളത്തിലാണെന്നും ഗുജറാത്തിന് പുറത്തുള്ള കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്നും പറഞ്ഞാണ് എതിരാളികള്‍ തന്നെ ആക്രമിക്കുന്നതെന്നും മോഡി പറഞ്ഞു. ഞാന്‍ കഠിനാധ്വാനം ചെയ്യുന്നതിന് ഒരു കുറവും വരുത്തിയിട്ടില്ല. ഒരു ദിവസം പോലും ലീവെടുക്കാതെയാണ് ജീവിക്കുന്നത്. അവധിയോ വിശ്രമമോ ഇല്ലാതെയാണ് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് താനെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ചൈനയിലെ ബിസിനസ് മേധാവികളുടെ യോഗത്തില്‍ പ്രസംഗിച്ച മോദി ഇന്ത്യയും ചൈനയും തമ്മിലുള്ള ചരിത്രബന്ധം ഏറ്റുപറഞ്ഞു. ലോകത്ത് ഏറ്റവും പഴക്കമുള്ള രണ്ട് സംസ്‌കാരങ്ങളാണ് ഭാരതവും ചൈനയുമെന്നും അദ്ദേഹം പറഞ്ഞു. 
ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങള്‍ക്ക് വ്യക്തിപരമായി ശ്രദ്ധ നല്‍കുമെന്നു ചൈനീസ് കമ്പനികളുടെ സിഇഒ മാരുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മോദി പറഞ്ഞു. 2200 കോടി ഡോളറിന്റെ 21 വ്യാപാര കരാറുകളില്‍ ഇന്ത്യന്‍, ചൈനീസ് കമ്പനികള്‍ ധാരണാപത്രം ഒപ്പിട്ടു.

മൂന്നു ദിവസത്തെ ചൈന സന്ദര്‍ശനത്തിന്റെ അവസാന ദിനം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കാണ് നരേന്ദ്ര മോദി ഊന്നല്‍ നല്‍കിയത്. ഇന്ത്യയിലെ വ്യവസായ പ്രമുഖരും മോദിക്കൊപ്പം പങ്കെടുത്തു. 2200 കോടി ഡോളറിന്റെ 21 വ്യപാര കരാറുകളില്‍ ഇന്ത്യന്‍ കമ്പനികളും ചൈനീസ് കമ്പനികളും തമ്മില്‍ ധാരണയായി.

മോശം കാലാവസ്ഥയില്‍ വിളനാശം സംഭവിച്ച കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ശരിക്കും മനസിലാക്കാതെ വിദേശപര്യടനത്തില്‍ മുഴുകുന്ന പ്രധാന മന്ത്രി മോദിക്കാണ് \'അച്ഛേ ദിന്‍\' വന്നതെന്നും, രാജ്യത്തെ ജനങ്ങള്‍ കഷ്ടപ്പാടിലാണെന്നും രാഹുല്‍ ഗാന്ധി മോഡിക്കെതിരെ തുറന്ന് പറഞ്ഞിരുന്നു. തെലങ്കാനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നടത്തുന്ന പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിക്കുന്ന പദയാത്രയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (20 minutes ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (21 minutes ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (31 minutes ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (11 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (12 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (12 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (13 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

Malayali Vartha Recommends