മോഡി സര്‍ക്കാരിന് പൂജ്യം മാര്‍ക്കെന്ന് രാഹുല്‍ ഗാന്ധി

എന്‍.ഡി.എ സര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ സര്‍ക്കാരിന് നല്‍കുന്നത് പത്തില്‍ പൂജ്യം മാര്‍ക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോകം ചുറ്റുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ആത്മഹത്യ ചെയ്ത് ഒരു കര്‍ഷകന്റെ പോലും വീട് സന്ദര്‍ശിക്കാന്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. സ്വന്തംമണ്ഡലമായ അമേഠിയില്‍ കര്‍ഷകരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍.
മുന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഫുഡ് പാര്‍ക്കിന് അനുമതി നിഷേധിച്ച എന്‍.ഡി.എ സര്‍ക്കാരിന്റെ നടപടിയെയും രാഹുല്‍ വിമര്‍ശിച്ചു. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതി തിരിച്ചുകൊണ്ടുവരാന്‍ നടപടി വേണം. മോഡിയുടെ നടപടി തനിക്കെതിരായല്ല, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ദുര്‍ബല വിഭാഗത്തിനും എതിരാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
മോഡിയുടെ ഭരണത്തിന് കര്‍ഷകരുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് നോക്കുമ്പോള്‍ പത്തില്‍ പൂജ്യം മാര്‍ക്കാണ് നല്‍കാന്‍ കഴിയുക. എന്നാല്‍ വ്യവസായികളുടെയും കോര്‍പറേറ്റുകളുടെയും ഭാഗത്തു നിന്നാകുമ്പോള്‍ പത്തില്‍ പത്തു മാര്‍ക്കും നല്‍കാമെന്നും രാഹുല്‍ പറഞ്ഞു. ആറു മാസത്തിനു ശേഷം രാഹുല്‍ സ്വന്തം മണ്ഡലത്തിലെത്തുന്നത്. തന്റെ മണ്ഡലത്തോട് മോഡി സര്‍ക്കാര്‍ അവഗണന കാണിക്കുകയാണെന്നു രാഹുല്‍ നിരന്തരം ആരോപണം ഉന്നയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























