ഇന്ത്യയ്ക്കായും അയല്‍രാജ്യങ്ങള്‍ക്കായും കാണുന്നത് ഒരേസ്വപ്‌നമാണെന്ന് മോഡി, രാജ്യത്തിനകത്തും പുറത്തും വന്‍വളര്‍ച്ചയാണുണ്ടാകേണ്ടത്

ഇന്ത്യയ്ക്കായി കാണുന്ന അതേ സ്വപ്നമാണ് അയല്‍രാജ്യങ്ങള്‍ക്കായും കാണുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും വന്‍വളര്‍ച്ചയാണുണ്ടാകേണ്ടത്. വികസനത്തിനായി പ്രവര്‍ത്തിക്കുകയെന്നത് സര്‍ക്കാരുകളുടെ കര്‍ത്തവ്യമാണ്. ദേശീയപരമായി മാത്രമല്ല പ്രാദേശികമായും ഇത് നടപ്പാക്കണം. ഇന്ത്യയെയും കൊറിയയേയും പോലെ ഏഷ്യന്‍ രാജ്യങ്ങളില്‍ ചിലത് സമൃദ്ധമാണ്. മറ്റുള്ളവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിന് നമുക്ക് സാധിക്കണമെന്നും നരേന്ദ്ര മോദി പറഞ്ഞു.
ഒരു രാഷ്ട്രത്തിന്റെ ശക്തി മറ്റൊരു രാഷ്ട്രത്തിനു സഹായകമാകുന്ന രീതിയില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രവര്‍ത്തിക്കണം. ഏഷ്യന്‍ രാജ്യങ്ങള്‍ ഒരുമിച്ച് ഉയര്‍ന്നുവരുകയെന്നതാണ് എന്റെ സ്വപ്നം. സാര്‍വദേശീയ നവീകരണത്തിനായി ഭരണസംവിധാനം, ഐക്യരാഷ്ട്ര സഭ, സുരക്ഷ കൗണ്‍സില്‍ എന്നിവയടക്കമുള്ളവയില്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സോളില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിലേയും മംഗോളിയയിലേയും സന്ദര്‍ശനത്തിനുശേഷം ഇന്നലെയാണ് നരേന്ദ്ര മോദി സോളിലെത്തിയത്. ഇന്ത്യയിലെ ഊര്‍ജോല്‍പാദനമേഖലയിലെയും ചെറുനഗരങ്ങളിലെയും അടിസ്ഥാനസൗകര്യ വികസനത്തിന് ദക്ഷിണകൊറിയ ആയിരംകോടി ഡോളര്‍ (ഏകദേശം 63,000 കോടി രൂപ) നല്‍കുമെന്ന് അറിയിച്ചിരുന്നു. വാണിജ്യ–വ്യാപാര സഹകരണത്തില്‍ ഊന്നല്‍ നല്‍കി \'തന്ത്രപ്രധാനമായ സവിശേഷ പങ്കാളിത്തത്തിലേക്ക്\' ഉഭയകക്ഷിബന്ധം ഉയര്‍ത്താനും ധാരണയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























