ഒ.ബി.സി വിഭാഗങ്ങളെ വിഭജിക്കാന്‍ ശുപാര്‍ശ; ഉപവിഭാഗങ്ങളാക്കി പിന്നാക്കക്കാരിലെ മുന്നാക്കക്കാരെ വേര്‍തിരിക്കും

മറ്റു പിന്നാക്ക വിഭാഗങ്ങളിലെ(ഒ.ബി.സി) വിവിധ സമുദായങ്ങളെ ഉപവിഭാഗങ്ങളായി വിഭജിക്കാന്‍ ദേശീയ പിന്നാക്ക കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കി. പിന്നാക്ക വിഭാഗങ്ങളിലെ യഥാര്‍ത്ഥ പിന്നാക്കക്കാരെ കണ്ടെത്തി സംവരണ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനാണ് ഈ നടപടി. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് എന്‍.ഡി.എ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാദ്ധ്യതയേറെയാണ്.
നിലവില്‍ ഒ.ബി.സി കേന്ദ്ര പട്ടികയില്‍ ഉള്‍പ്പെടുത്തി 27 ശതമാനം സംവരണം നല്‍കിക്കൊണ്ടിരിക്കുന്ന സമുദായങ്ങളെ മൂന്നു വിഭാഗങ്ങളായി തിരിക്കാനാണ് പിന്നാക്ക കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇേപ്പാള്‍ സംവരണം അടക്കമുള്ള ആനുകൂല്യങ്ങള്‍ പിന്നാക്ക സമുദായങ്ങളിലെ മുന്നാക്കക്കാര്‍ക്ക് മാത്രമാണ് ലഭിക്കുന്നതെന്ന് കമ്മിഷന്‍ വിലയിരുത്തുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും യഥാര്‍ത്ഥ പിന്നാക്കാവസ്ഥയിലുള്ള സമുദായങ്ങള്‍ ഇതുമൂലം പിന്തള്ളപ്പെടുകയാണ്.
കമ്മിഷന്റെ ശുപാര്‍ശ പ്രകാരം നിലവിലെ കേന്ദ്ര ഒ.ബി.സി പട്ടിക സാമ്പത്തിക, സാമൂഹിക, വിദ്യാഭ്യാസ മാനദണ്ഡമനുസരിച്ച് വിഭജിക്കും. ഓരോ സമുദായത്തിന്റെയും ജനസംഖ്യയുടെ അനുപാതത്തില്‍ 27ശതമാനം സംവരണം വീതിക്കാമെന്നും കമ്മിഷന്‍ കണക്കുകൂട്ടുന്നു.അതായത്, സംവരണത്തിനായി ഒ.ബി.സിക്കുള്ളില്‍ തന്നെ ഒരു മത്‌സരം ഉണ്ടാകാനുള്ള സാഹചര്യം ഉരുത്തിരിയും.
യു.പി.എ സര്‍ക്കാരിന്റെ കാലത്തു തന്നെ പിന്നാക്ക കമ്മിഷന്‍ കേന്ദ്ര സാമൂഹ്യക്ഷേമ വകുപ്പുമായി ചേര്‍ന്ന് ഒ.ബി.സി വിഭജനത്തിനുള്ള ശ്രമം തുടങ്ങിയിരുന്നതായാണ് വിവരം. ഉത്തരേന്ത്യയില്‍ ഒ.ബി.സി പട്ടികയിലുള്ള യാദവ, കുര്‍മി സമുദായങ്ങള്‍ മറ്റുള്ളവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നതായി പിന്നാക്ക കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്‌ടോബറിന് ശേഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും അതിനു ശേഷം ഉത്തര്‍പ്രദേശിലും ഒ.ബി.സി വിഭജനത്തിന് രാഷ്ട്രീയമായി ഏറെ പ്രധാന്യമുണ്ട്. ഈ സംസ്ഥാനങ്ങളിലെ വോട്ടു ബാങ്കായ യാദവ, കുര്‍മി സമുദായങ്ങള്‍ സമാജ്‌വാദി, ആര്‍.ജെ.ഡി പാര്‍ട്ടികള്‍ക്കൊപ്പമാണ്. ഒ.ബി.സി വിഭജനം നടപ്പാക്കിയാല്‍ മറ്റു പിന്നാക്ക സമുദായങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേട്ടം കൊയ്യാന്‍ ബി.ജെ.പിക്ക് സാധിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























