ക്രമക്കേടിന്റെ പേരില്‍ സച്ചിന്‍ ഉള്‍പ്പെടെയുള്ള വിഐപികളുടെ കോടികള്‍ വിലയുള്ള കാറുകള്‍ വെറുതെ കിടന്ന് നശിക്കുന്നു

സച്ചിന്റെയും അംബാനിയുടേയും ആസ്റ്റണ്‍ മാര്‍ട്ടിന്‍, സല്‍മാന്റേയും ബച്ചന്റേയും ലക്‌സസ്, അഭിഷേകിന്റെ ബെന്റ്‌ലി, തുടങ്ങി താരങ്ങളുടെ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ വെറുതെ കിടന്ന് നശിക്കുന്നു.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിന്‍സ് ഡല്‍ഹി ഓഫീസിനു മുന്നില്‍ ഇവ തുരുമ്പെടുത്ത് നശിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് ഇരുപതോളം വരുന്ന ഈ സൂപ്പര്‍ ലക്ഷ്വറി കാറുകള്‍ ഡിആര്‍ഐ ഓഫീസ് അങ്കണത്തില്‍ പൊടിപിടിച്ചു കിടക്കുന്നത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടേയും വ്യവസായി മുകേഷ് അംബാനിയുടേയും ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബോളിവുഡ് സൂപ്പര്‍ സ്റ്റാറുകളായ അമിതാഭ് ബച്ചന്റേയും സല്‍മാന്‍ ഖാന്റേയും ലെക്‌സസ്, അഭിഷേക് ബച്ചന്റെയും രാഷ്ട്രീയ പ്രമുഖന്‍ അമര്‍ സിംഗിന്റേയും ബെന്റ്‌ലി തുടങ്ങിയവയാണ് ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പിടിയിലായ ലക്ഷ്വറി കാറുകള്‍. രണ്ടു മുതല്‍ മൂന്നു വര്‍ഷമായി ഈ കാറുകള്‍ ഡിആര്‍ഐ അങ്കണത്തില്‍ കിടക്കാന്‍ തുടങ്ങിയിട്ട്. വിവിധ സാമ്പത്തിക ക്രമക്കേടിന്റെ പേരിലാണ് ഇവ ഡിആര്‍ഐ ജപ്തി ചെയ്ത് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കാറുകള്‍ മാത്രമല്ല, വിലയേറിയ സൂപ്പര്‍ ബൈക്കുകളും ഇത്തരത്തില്‍ ജപ്തി ചെയ്തവയില്‍ പെടുന്നു.
ഒരു കോടി രൂപ മുതല്‍ നാലു കോടി രൂപ വരെ വില വരുന്ന കാറുകളും 13 ലക്ഷം രൂപ വിലയുള്ള യമഹ ആര്‍ 6ഉം ആണ് ഇത്തരത്തില്‍ ഡിആര്‍ഐ അങ്കണത്തിലെത്തുന്ന വാഹനപ്രേമികളെ ആകര്‍ഷിക്കുന്നത്. അതേസമയം ഇത്തരം ആഡംബര കാറുകള്‍ ഇങ്ങനെ ഓഫീസ് അങ്കണത്തില്‍ കിടക്കുന്നത് ഡിആര്‍ഐയ്ക്കു തന്നെ തലവേദനയായിരിക്കുകയാണ്. ജപ്തി ചെയ്തവയായതിനാല്‍ ഇതു സംരക്ഷിക്കേണ്ട ചുമതലയും ഡിആര്‍ഐയ്ക്കു തന്നെ. ഡിആര്‍ഐ ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ഈ ആഡംബര കാറുകള്‍ സന്ദര്‍ശിക്കുകയും വാഹനപ്രേമികള്‍ക്ക് ഇതൊരു കാഴ്ചവിരുന്നായി മാറിയിരിക്കുകയും ചെയ്തിരിക്കുകയാണിപ്പോള്‍. ഏറെ പേര്‍ ദിവസവും സന്ദര്‍ശിക്കാന്‍ എത്തുന്നതിനാല്‍ വാഹനങ്ങളുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാര്‍ഡുകളെയും നിയമിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























