മാഗി ന്യൂഡില്‍സ് രാജ്യവ്യാപകമായി നിരോധിച്ചേക്കും

ഇന്നലെയാണ് മാഗി ന്യൂഡില്‍സില്‍ മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി), ലെഡ് എന്നിവ അളവില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് മാഗി രാജ്യവ്യാപകമായി നിരോധിച്ചേക്കും. ലഖ്‌നൗ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്എസ്ഡിഎ) നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഉത്തര്‍പ്രദേശില്‍ നിന്ന് ശേഖരിച്ച മാഗി സാമ്പിളിലാണ് എം.എസ്.ജിയും ലെഡും കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി.
ഇതേതുടര്‍ന്ന് മാഗി ന്യൂഡില്‍സിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാബ് അധികൃതര്‍ ഡല്‍ഹിയിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
രാജ്യവ്യാപകമായി മാഗി സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തണമെന്നും ലാബ് ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്‍ക്കത്തയിലെ റെഫറല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ അനുവദനീയമായതിലും കുടുതല്‍ അളവില്‍ എംഎസ്ജിയും ലെഡും കണ്ടെത്തിയതായി എഫ്എസ്ഡിഎ അസിസ്റ്റന്റ് കമ്മീഷണര്‍ വിജയ് ബഹാദൂര്‍ സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. എന്നാല്‍ മാഗിയില്‍ എംഎസ്ജി ചേര്‍ക്കാറില്ലെന്ന് മാഗിയുടെ നിര്‍മ്മാതാക്കളായ നെസ്‌ലെ പ്രതികരിച്ചു. ദശലക്ഷത്തില്‍ 0.01 എന്നതാണ് ലെഡിന്റെ അനുവദനീയമായ അളവ്. എന്നാല്‍ മാഗിയില്‍ ദശലക്ഷത്തില്‍ പതിനേഴ് എന്ന അളവിലാണ് ലെഡിന്റെ അംശം കണ്ടെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























