വിഎസിന്റെ കാര്യത്തില്‍ തീരുമാനം ജൂണ്‍ ആദ്യമുണ്ടാകുമെന്ന് സീതാറാം യെച്ചൂരി, പുതിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അവയും ചര്‍ച്ച ചെയ്തു മുന്നോട്ടു പോകും

വി.എസ്. അച്യുതാനന്ദനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ജൂണ്‍ ആദ്യവാരം നടത്തുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഒട്ടേറെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്. പുതിയ വിഷയങ്ങള്‍ ഉയര്‍ന്നുവന്നാല്‍ അവയും ചര്‍ച്ച ചെയ്തു മുന്നോട്ടു പോകും. പരിഹരിക്കുന്നുണ്ടെങ്കിലും ഇടയ്ക്കിടെ വി.എസ്. അച്യുതാനന്ദന്‍ പുതിയ പരാമര്‍ശങ്ങളുമായി രംഗത്തെത്തുകയാണല്ലോ എന്ന ചോദ്യത്തിന് അതില്‍ മാധ്യമങ്ങള്‍ക്കും ഒരു പങ്കുണ്ടെന്നായിരുന്നു യച്ചൂരിയുടെ മറുപടി.
സിപിഎം ദേശീയ, സംസ്ഥാന നേതൃത്വങ്ങള്‍ക്കെതിരെ വി.എസ്.അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റും അടിസ്ഥാനമില്ലാത്തതും പാര്‍ട്ടിയുടെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധവുമാണെന്ന് പൊളിറ്റ് ബ്യൂറോ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശാസനാസ്വരമുള്ള മൂന്നു വരി പ്രസ്താവനയാണ് പിബി ഇറക്കിയിരുന്നത്. ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ അസാന്നിധ്യത്തില്‍, അവെയ്‌ലബിള്‍ പിബി യോഗമാണ് വിഎസിന്റെ നടപടിയെ പരസ്യമായി അപലപിച്ചത്.
പാര്‍ട്ടിയില്‍ 2004നു ശേഷം വന്ന നേതൃത്വത്തിന്റെ കാലത്താണ് ഇടതു മുന്നണി ശിഥിലമായതെന്നു വിഎസ് വ്യക്തമാക്കിയിരുന്നു. ജനതാദളിനെയും ആര്‍എസ്പിയെയും ഇടതു മുന്നണിയിലേക്കു മടക്കിക്കൊണ്ടുവരാന്‍ താന്‍ മുന്‍കയ്യെടുത്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങളിലായിരുന്നു പരസ്യശാസന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























