വീട്ടിലേക്കുള്ള വഴി ഇതു തന്നെ... വിദേശ സന്ദര്‍ശനം പൂര്‍ത്തിയാക്കി മോഡി തിരിച്ചെത്തി; സന്ദര്‍ശനത്തില്‍ സ്വരൂപിച്ചത് 2.7 ലക്ഷം കോടിയുടെ നിക്ഷേപം

പ്രധാനമന്ത്രി നരേന്ദ്ര മോഡി വീട്ടിലേക്കുള്ള വഴി മറന്നു പോയോ എന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. അധികാരമേറ്റിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ എങ്കിലും മോഡി സന്ദര്‍ശിക്കാത്ത പ്രധാന രാജ്യങ്ങളില്ല. ചെറുതും വലുതുമായ നിരവധി രാജ്യങ്ങളാണ് മോഡി സന്ദര്‍ശിച്ചത്. എന്നും ശത്രുതയോടെ കണ്ടിരുന്ന ചൈനയെ സുഹൃത്താക്കാന്‍ കഴിഞ്ഞതാണ് മോഡിയുടെ വലിയ നേട്ടം. മോഡിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയ മോഡിയുടെ സന്ദര്‍ശനത്തെ കളിയാക്കുന്നുമുണ്ട്. വീട്ടിലേക്കുള്ള വഴി ഇതാണെന്നാണ് അവരുടെ കമന്റ്.
ആറുദിവസത്തെ ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി മോഡി തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രിയോടെ എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഡല്‍ഹിയിലെത്തിയത്. ചൈന, മംഗോളിയ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. മോഡിയുടെ വിദേശയാത്രയെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിതിനിടെയാണ് പ്രധാനമന്ത്രി തിരിച്ചെത്തിയത്.
സന്ദര്‍ശനത്തില്‍ മൂന്നു രാജ്യങ്ങളുമായുള്ള ഉഭയകക്ഷിബന്ധം ഉറപ്പിക്കുകയും നിരവധി വ്യാപാര കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിട്ടുണ്ട്. മെയ് 14നാണ് പ്രധാനന്ത്രിയുടെ സന്ദര്‍ശനം ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങള്‍ ചൈന സന്ദര്‍ശിച്ച അദ്ദേഹം മെയ് 17ന് മംഗോളിയയിലേക്ക് പോയി. 18നും 19നും ദക്ഷിണ കൊറിയ സന്ദര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ മടക്കം.
മൂന്നുരാജ്യങ്ങളിലെ നേതാക്കളുമായി വിവിധ വിഷയങ്ങള്‍ ഇന്ത്യന്‍ സംഘം ചര്‍ച്ച ചെയ്തു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലേക്കു വിദേശ വ്യവസായികളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആറുദിവസത്തെ ത്രിരാഷ്ട്രസന്ദര്‍ശനത്തിന്റെ ഭാഗമായി 4200 കോടി ഡോളറിന്റെ (ഏകദേശം 2.7 ലക്ഷം കോടി രൂപ) നിക്ഷേപം രാജ്യത്തേക്കാകര്‍ഷിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിഞ്ഞുവെന്നാണ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. മൂന്നു രാജ്യങ്ങളുമായി വിവിധ മേഖലകളില്‍ 67 കരാറുകളിലും ഒപ്പിട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























