Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ബാബാ രാംദേവ്

20 MAY 2015 12:22 PM IST
മലയാളി വാര്‍ത്ത.

ബിജെപിയെ ഞെട്ടിച്ച് രാം ദേവ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികാഘോഷത്തിന് ഒരുങ്ങവെ, ബിജെപിയെ ഞെട്ടിച്ചു യോഗ ഗുരു രാംദേവിന്റെ പരസ്യ വിമര്‍ശനം.
കര്‍ഷകരെ ബാധിക്കുന്ന ഭൂമി ഏറ്റെടുക്കല്‍ ബില്ലിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം കാട്ടിയില്ലെന്നു രാംദേവ് തുറന്നടിച്ചു.കേന്ദ്ര സര്‍ക്കാരിനെയും മന്ത്രിമാരെയും കുറ്റപ്പെടുത്തിയതിനൊപ്പം രാംദേവ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചതു ബിജെപി നേതൃത്വത്തിന് അപ്രതീക്ഷിത അടിയായി. വിമത ത്രിമൂര്‍ത്തികളായ സുബ്രഹ്മണ്യന്‍ സ്വാമി, അരുണ്‍ ഷൂറി, റാം ജഠ്മലാനി എന്നിവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനു പിന്നാലെയാണ് രാംദേവും രംഗത്തിറങ്ങിയത്.
ഭൂമി ഏറ്റെടുക്കല്‍ കാര്യത്തില്‍ ഓര്‍ഡിനന്‍സുമായി എടുത്തുചാടി തീരുമാനമെടുത്തത് ഉചിതമായില്ല. അധികാരത്തിലെത്തിയതോടെ കേന്ദ്രമന്ത്രിമാര്‍ അഹങ്കാരികളായെന്നും രാംദേവ് കുറ്റപ്പെടുത്തി. മന്ത്രിമാരായ ഉടന്‍ പലരും മൊബൈല്‍ ഫോണ്‍ നമ്പര്‍ മാറ്റി. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനും മന്ത്രിമാര്‍ താല്‍പര്യം കാണിക്കണമെന്നും രാംദേവ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിനു ശേഷം നിര്‍ജീവമായിരുന്ന കോണ്‍ഗ്രസിനു രാഹുല്‍ ഗാന്ധി പുതുജീവന്‍ നല്‍കിയെന്നും രാംദേവ് പ്രശംസിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതുവേദികളില്‍ പ്രകീര്‍ത്തിച്ചിരുന്ന രാംദേവിന്റെ പരസ്യ വിമര്‍ശനം പാര്‍ട്ടി അണികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പു വേളയില്‍ മോദിയെ പിന്തുണച്ചു രാംദേവ് സജീവമായി രംഗത്തുണ്ടായിരുന്നു. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരിക്കെ യാദവ സമുദായത്തില്‍ നിര്‍ണായക സ്വാധീനമുള്ള രാംദേവ് ഇടഞ്ഞത് ബിജെപിക്കു തിരിച്ചടിയാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുപി, ബിഹാര്‍ സംസ്ഥാനങ്ങളിലെ യാദവ സമുദായത്തെ ബിജെപിക്ക് അനുകൂലമാക്കുന്നതില്‍ രാംദേവിന്റെ നിലപാടുകള്‍ സഹായിച്ചിരുന്നു. യുപിഎ ഭരണകാലത്തു വിദേശ ബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണമെന്ന ആവശ്യവുമായി പ്രചാരണം നടത്തിയ രാംദേവ് എന്‍ഡിഎ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ തൃപ്തനല്ലെന്നും സൂചനയുണ്ട്. കള്ളപ്പണ വിഷയത്തില്‍ രാംദേവിനൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ റാം ജഠ്മലാനി അടുത്തിടെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ബിജെപിയുടെ തിരഞ്ഞെടുപ്പു പ്രകടന പത്രികയിലുണ്ടായിരുന്ന ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാന്‍ വൈകുന്നതില്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗമായ സുബ്രഹ്മണ്യന്‍ സ്വാമിയും നേതൃത്വത്തിനെതിരെ തിരിഞ്ഞിട്ടുണ്ട്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയുടെ പ്രത്യേക യോഗം വിളിക്കണമെന്നു സുബ്രഹ്മണ്യന്‍ സ്വാമി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായോട് ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (10 minutes ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (30 minutes ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (30 minutes ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (35 minutes ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (39 minutes ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (1 hour ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (1 hour ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (1 hour ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (11 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (11 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (12 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (12 hours ago)

Malayali Vartha Recommends