Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നു രാഹുല്‍ ഗാന്ധി; രാഹുല്‍ ഈ വര്‍ഷം തന്നെ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തേക്കും

21 MAY 2015 09:14 AM IST
മലയാളി വാര്‍ത്ത.

രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ചു കോണ്‍ഗ്രസില്‍ വീണ്ടും ചര്‍ച്ച സജീവമായി. ഈ വര്‍ഷം തന്നെ രാഹുല്‍ പദവിയേല്‍ക്കുമെന്നു മുന്‍ മന്ത്രിയും പാര്‍ട്ടി തന്ത്രജ്ഞനുമായ ജയറാം രമേശ് പ്രതീക്ഷ പ്രകടിപ്പിച്ചു. പാര്‍ട്ടി അണികളുടെ പൊതു വികാരമാണിതെന്നായിരുന്നു വക്താവ് ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രതികരണം.

അവധി കഴിഞ്ഞു തിരിച്ചെത്തിയ രാഹുല്‍ പാര്‍ട്ടിയിലുണ്ടാക്കിയ പുത്തനുണര്‍വിലേക്കു കൂടിയാണ് ചര്‍ച്ചകള്‍ വിരല്‍ ചൂണ്ടുന്നത്. ഏതാനും ദിവസം മുന്‍പുവരെ രാഹുലിന്റെ നേതൃഗുണങ്ങളെക്കുറിച്ചു ചോദ്യമുയര്‍ത്തിയിരുന്ന മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പുത്രന്‍ സന്ദീപ് ദീക്ഷിതും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ നിശ്ശബ്ദത പാലിക്കുന്നു.

രാഹുല്‍ ഈ വര്‍ഷം തന്നെ പാര്‍ട്ടി അധ്യക്ഷനാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നായിരുന്നു ജയറാം രമേശ് ഹൈദരാബാദില്‍ നടത്തിയ അഭിപ്രായപ്രകടനം. ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്തു കാമരാജ്, പ്രതാപ് സിങ് കയ്‌റോണ്‍, വൈ.ബി. ചവാന്‍, ബി.സി. റോയ്, ജി.ബി. പന്ത് തുടങ്ങിയ നേതാക്കളുണ്ടായിരുന്നതു പോലെ, നേതൃദാരിദ്ര്യമില്ലാത്ത സ്ഥിതി വീണ്ടും ഉണ്ടാവണം. സംസ്ഥാനങ്ങളില്‍ പുതു നേതൃനിര സൃഷ്ടിക്കാനുള്ള ശ്രമത്തിലാണു രാഹുല്‍. പാര്‍ട്ടിക്കു പൊതു തിരഞ്ഞെടുപ്പു മാത്രം ജയിച്ചാല്‍ പോരാ, സംസ്ഥാന തിരഞ്ഞെടുപ്പുകളും ജയിക്കണമെന്ന് ജയറാം പറഞ്ഞു.

രാഹുല്‍ എത്രയും പെട്ടെന്നു പാര്‍ട്ടിയുടെ നേതൃത്വമേല്‍ക്കണമെന്നാണു പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് ജ്യോതിരാദിത്യ പ്രതികരിച്ചു. എന്നാല്‍, അന്തിമ തീരുമാനമെടുക്കേണ്ടതു രാഹുല്‍തന്നെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. അടുത്തുതന്നെ ചേരുന്ന പ്രവര്‍ത്തകസമിതി യോഗം രാഹുലിനെ അധ്യക്ഷനാക്കാന്‍ നിര്‍ദേശിക്കാനും അതിനു പിന്നാലെ പ്രത്യേക എഐസിസി സമ്മേളനം ചേര്‍ന്ന് ഇക്കാര്യം ശരിവയ്ക്കാനും വരെ സാധ്യത നിലനില്‍ക്കുന്നു. യഥാര്‍ഥത്തില്‍, രാഹുല്‍ ഈ വര്‍ഷം പാര്‍ട്ടി അധ്യക്ഷനാകുമെന്നത് കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കവിഷയമല്ല. അത് എത്ര പെട്ടെന്നുണ്ടാകും എന്നതാണു ചോദ്യം.

അധ്യക്ഷനാകാന്‍ മടിയില്ലെന്നു രാഹുല്‍ അടുപ്പക്കാരോടു സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍, സംഘടനാ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തുടക്കമായിരിക്കെ ഡിസംബറിനു മുന്‍പ് അധികാരമേല്‍ക്കണോ എന്നു തീരുമാനിക്കേണ്ടതു രാഹുല്‍തന്നെ. തിരഞ്ഞെടുപ്പു പ്രക്രിയയ്‌ക്കൊടുവില്‍, ഡിസംബറില്‍ നടക്കുന്ന പ്ലിനറിയാണ് പാര്‍ട്ടി മേധാവിയെ തിരഞ്ഞെടുക്കേണ്ടത്. സംഘടനാ തിരഞ്ഞെടുപ്പു നടത്തി പാര്‍ട്ടിയുടെ ഊര്‍ജസ്വലത വീണ്ടെടുക്കണമെന്ന നിലപാടു പലവട്ടം പരസ്യപ്പെടുത്തിയിട്ടുള്ള രാഹുല്‍ അതിനു മുന്‍പ് അധ്യക്ഷ പദവിയേല്‍ക്കാന്‍ സന്നദ്ധനായാല്‍ അതു ചെറുകിട അദ്ഭുതമാകും.

ഇന്ത്യക്കാരനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നുവെന്നു  രാഹുല്‍ ഗാന്ധി. ഇന്ത്യക്കാരനായതിന്റെ പേരില്‍ ലജ്ജിക്കുന്ന കാലമുണ്ടായിരുന്നെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തു നടത്തിയ പ്രസ്താവന വിവാദമുയര്‍ത്തിയ സാഹചര്യത്തിലാണു അമേഠിയില്‍ ത്രിദിന സന്ദര്‍ശനം പൂര്‍ത്തിയാക്കി തലസ്ഥാനത്തേക്കു മടങ്ങുംവഴി രാഹുലിന്റെ അഭിപ്രായപ്രകടനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (20 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (54 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends