Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതു മുതല്‍ നശിപ്പിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിച്ചോളൂ: പൊതുമുതല്‍ നശിപ്പിച്ചാല്‍ നേതാക്കളെ പോട്ടയില്‍ പെടുത്തി അകത്താക്കും

21 MAY 2015 12:23 PM IST
മലയാളി വാര്‍ത്ത.

പൊതു മുതല്‍ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവരെ പെടുത്താന്‍ പുതിയ നിയമം വരുന്നു. ഇനി അവര്‍ക്ക് എന്തും ചെയ്യുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കാം. മോദി കൊണ്ടു വരാനുദ്ദേശിക്കുന്ന ബില്‍ പ്രകാരം പൊതുമുതല്‍ നശിപ്പിക്കുന്ന നേതാക്കളെ പോട്ടയില്‍ പെടുത്തി അകത്താക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. നശിപ്പിക്കുന്ന മുതലിന്റെ മാര്‍ക്കറ്റ് വില കണക്കാക്കി അത് നേതാക്കളില്‍ നിന്ന് ഈടാക്കുകയും ചെയ്യും. മോദി സര്‍ക്കാരിന്റെ ഈ മാതൃകാപരമായ ബില്‍ ജനങ്ങളുടെ കൈയടി നേടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രിവന്‍ഷന്‍ ഓഫ് ഡിസ്ട്രക്ഷന്‍ ഓഫ് പബ്ലിക് പ്രോപ്പര്‍ട്ടി ആക്ട് ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട ആദ്യ കരട് ഇന്നലെ പുറത്തിറക്കുന്നതിനിടെ അഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയാന്‍ വേണ്ടിയാണിത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനോട് ഭൂരിഭാഗവും ജനങ്ങളും യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഈ ബില്‍ നിലവില്‍ വരുന്നതോടെ റോഡുകളില്‍ പ്രതിഷേധസമരം നടത്തുന്നവര്‍ സര്‍ക്കാര്‍ ബസുകള്‍ കത്തിക്കുന്നതിന് മുമ്പ് രണ്ടു വട്ടം ആലോചിക്കുന്നത് നന്നായിരിക്കും. ഇതു പ്രകാരം ഒരു പ്രതിഷേധ സമരത്തിനിടെ കലാപം പൊട്ടിപ്പുറപ്പെട്ടാലും പൊതുമുതല്‍ നശിപ്പിക്കപ്പെട്ടാലും അതിന് ഉത്തരവാദികളായ രാഷ്ട്രീയ സംഘടനുടെയോ വിദ്യാര്‍ത്ഥി സംഘനടയുടേയോ നേതൃത്വത്തെയൊന്നാകെ ജയിലിലിടാനാകും. തങ്ങളുടെ അറിവിലല്ല ഈ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയതെന്ന് കോടതിയില്‍ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം അവര്‍ക്കോരോരുത്തര്‍ക്കും ഉണ്ടാവുകയും ചെയ്യും.
ഇത്തരത്തില്‍ പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ ജയില്‍ ശിക്ഷയും പിഴയും ലഭ്യമാക്കാനാണ് പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നത്. ഇത്തരം നശീകരണം ഒരു നിര്‍മ്മാണ യൂണിറ്റുമായോ, ജലവിതരണസംവിധാനമായോ ഊര്‍ജവിതരണ സംവിധാനവുമായോ, ബന്ധപ്പെട്ടതാണെങ്കില്‍ ജയില്‍ ശിക്ഷ 10 വര്‍ഷമായി ഉയരുകയും ചെയ്യും. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്നാണ് അഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ കുമാര്‍ അലോക് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (20 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (29 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (54 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (1 hour ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (4 hours ago)

Malayali Vartha Recommends