മദ്യ ലഹരിയില്‍ മോശമായി പെരുമാറി; മകനെ അമ്മ കോടാലിക്ക് വെട്ടിക്കൊന്നു

ശല്യം സഹിക്കാന്‍ കഴിയാതെ വികലാംഗനായ മകനെ മാതാവ് കോടാലിക്ക് വെട്ടിക്കൊന്ന ശേഷം പോലീസിന് കീഴടങ്ങി. ആന്ധ്രയിലെ ബന്‍സ്വാഡയില്‍ നടന്ന സംഭവത്തില്‍ വാനംരവി എന്ന 32 കാരനെയാണ് മാതാവ് വാനം ഭൂദേവി കൊന്നത്. മകന്‍ മദ്യലഹരിയില്‍ കാട്ടിക്കൂട്ടുന്ന ശല്യം സഹിക്കാന്‍ കഴിയാതെയാണ് വെട്ടിയത്.
ചെറുപ്പത്തില്‍ ഇലക്ട്രിക് ഷോക്കേറ്റതിനെ തുടര്‍ന്ന് രവിയുടെ രണ്ടു കൈകളും മുറിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷം മകന്റെ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് മാതാവ് ഭൂദേവി ആയിരുന്നു. എന്നാല്‍ അടുത്തിടെ മകന്‍ മദ്യപാനത്തിന് അടിമയാകുകയും ലഹരിയില്‍ മാതാവിനെ മോശമായ രീതിയില്‍ ശല്യം ചെയ്യാന്‍ ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ ഇത് അസഹനീയമായി മാറിയതോടെ ഭൂദേവി മകനെ ആക്രമിക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന സംഭവത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ രവി മരിക്കുകയും പിന്നീട് ഭൂദേവി പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് കീഴടങ്ങുകയുമായിരുന്നു. സഹിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് മാതാവ് ഇത് ചെയ്തതെന്ന് രവിയുടെ മൂത്ത സഹോദരന്‍ അനില്‍ പറഞ്ഞു. പോലീസ് സംഭവസ്ഥലത്തെത്തി രവിയുടെ ശരീരം പോസ്റ്റുമാര്‍ട്ടത്തിന് അയച്ചു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























