മുസ്ലീം ആയതിനാല്‍ ജോലി നല്‍കാനാവില്ലെന്ന് മുംബൈ കമ്പനി

മുംബൈയിലെ പ്രശസ്തമായ ആഭരണ കയറ്റുമതി കമ്പനിയിലേക്ക് ജോലിക്ക് അപേക്ഷ അയച്ച ശേഷന്‍ അലി ഖാന്‍ മറുപടിക്കത്ത് കണ്ട് ഞെട്ടി. മുസ്ലീം ആയതിനാല്‍ ജോലിക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു കമ്പനിയുടെ മറുപടി. നിരവധി രാജ്യങ്ങളിലേക്ക് ആഭരണ കയറ്റുമതി നടത്തുന്ന ഹരികൃഷ്ണ എക്‌സ്‌പോര്‍ട്ട്‌സ് എന്ന സ്ഥാപനമാണ് ഇത്തരം സമീപനം സ്വീകരിച്ചത്.
എം.ബി.എ ബിരുദധാരിയായ അലി ഖാന്‍ കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്കാണ് ജോലിക്കയച്ച്. ഇമെയില്‍ വഴി അപേക്ഷ അയച്ച് പതിനഞ്ചു മിനിറ്റിനകം \'മുസ്ലീം ഇതര ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുന്നതെന്ന\' മറുപടി സന്ദേശവുമെത്തി.
അതേസമയം, തന്റെ സഹപാഠികളാ മുകുന്ദ് മണി, ഓംകാര്‍ ബന്‍സോഡെ എന്നിവരുടെ അപേക്ഷ പരിഗണിക്കുകയും അഭിമുഖത്തിന് ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നും അലി ഖാന്‍ പറഞ്ഞു. കമ്പനിയുടെ മറുപടി തന്നെ ഞെട്ടിച്ചു. മറുപടി സന്ദേശം താന്‍ കോപ്പിയെചെയ്ത് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റു ചെയ്തു. രാജ്യമെമ്പാടുനിന്നും നിരവധി പേര്‍ തനിക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്. കമ്പനിക്കെതിരെ മതപരമായി വിചോനം കാണിച്ചതിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പലരുടെയും ഉപദേശമെന്നും ഖാന്‍ പറഞ്ഞു. തന്റെ പേരിനൊപ്പം ഖാന്‍ എന്നുള്ളതിനാലാണ് കമ്പനി തന്നെ തള്ളിക്കളഞ്ഞത്. എന്നാല്‍ കമ്പനിയില്‍ നിയമനം ലഭിച്ച തന്റെ സുഹൃത്തുക്കള്‍ അത് സ്വീകരിക്കില്ലെന്നും ഖാന്‍ വ്യക്തമാക്കി.
അതിനിടെ, സംഭവത്തില്‍ വിശദീകരണവുമായി കമ്പനിയെത്തി. കമ്പനി എച്ച്.ആര്‍ വിഭാഗത്തിലെ ഒരു ട്രെയിനി ജീവനക്കാരനാണ് ഇത്തരമൊരു കത്തയച്ചത്. ഉത്തരവാദിയായ ജീവനക്കാരനെ സസ്‌പെന്റു ചെയ്തു കഴിഞ്ഞു. അയാളുടെ പ്രവൃത്തി കമ്പനി നയത്തിന് യോജിച്ചതല്ല. തങ്ങള്‍ തെറ്റുതിരുത്തുമെന്നും കമ്പനി പ്രതിനിധി അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























