ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായി തുടരുന്നതായി റിപ്പോര്‍ട്ട്

ആര്‍.ജെ.ഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശമായി തുടരുന്നതായി ഡോക്ടര്‍മാര്‍. വൃക്കകളുടെ പ്രവര്‍ത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് ലാലു പ്രസാദ് യാദവ് ചികിത്സയിലുള്ളത്.
ആശുപത്രി ഉന്നതവൃത്തങ്ങളെ ലാലുവിന്റെ ആരോഗ്യാവസ്ഥ ധരിപ്പിച്ചിട്ടുണ്ടെന്നും ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. പ്രമേഹം രൂക്ഷമായ സാഹചര്യത്തിലുള്ള വൃക്കകളുടെ തകരാറിന് പരിഹാരമില്ലെന്നും മറ്റെവിടേക്കെങ്കിലും മാറ്റേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലിത്തീറ്റ അഴിമതിക്കേസില്‍ കുറ്റക്കാരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ഡിസംബര്‍ മുതല്‍ ലാലു ജയിലിലായിരുന്നു. ഏഴ് വര്‍ഷത്തെ തടവാണ് ശിക്ഷ വിധിച്ചത്. 2018 ആഗസ്റ്റില്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേസില്‍ ലാലു സമര്‍പ്പിച്ച ജാമ്യാപേക്ഷയിലുള്ള വാദം കഴിഞ്ഞ വെള്ളിയാഴ്ച ജാര്‍ഖണ്ഡ് ഹൈകോടതി ജനുവരി 22ലേക്ക് മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























