ഒരാള്‍ മടങ്ങുമ്പോള്‍ സമര മുഖത്ത് എത്തുന്നത് പത്തു പേര്‍; പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബ് ജയില്‍ ഡി.ഐ.ജിയുടെ രാജി; നാളെ സംഘുവില്‍ കര്‍ഷകരുടെ നിരാഹാര സമരം; ആയിരങ്ങള്‍ അണിചേര്‍ന്ന് കാര്‍ഷക റാലി

കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം 18 ദിവസങ്ങള്‍ പിന്നിടുകയാണ്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള കര്‍ഷകരാണ് ഉപരോധം നടത്തുന്നത്. എന്നാല്‍ ഇന്നലെ മുതല്‍ രാജസ്ഥാനില്‍ നിന്ന് കര്‍ഷകര്‍ വലിയതോതില്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. രാജസ്ഥാന്‍, ഹരിയാണ എന്നിവടങ്ങളില്‍ നിന്നുള്ള കര്‍ഷകരുടെ തലസ്ഥാനത്തേക്കുളള റാലി പതിനൊന്നുമണിയോടെ ആരംഭിച്ചു. ഹൈവേയിലൂടെയാണ് റാലി മുന്നേറുക.
ഇതിനിടെ പഞ്ചാബ് ജയില്‍ ഡി.ഐ.ജി ലഖ്മീന്ദര്‍ സിങ് ജഖാര്‍ രാജിവച്ചു. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് ശനിയാഴ്ച രാജികത്ത് നല്‍കിയതായി ലഖ്മീന്ദര്‍ സിങ് പറഞ്ഞു. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമാധാനപരമായി സമരം നയിക്കുന്ന കര്‍ഷക സഹേദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചുവെന്നാണ് രാജികത്തില്‍ ലഖ്മീന്ദര്‍ സിങ് വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നേരത്തെ പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍, ശിരോമണി അകാലിദള്‍ (ഡെമോക്രാറ്റിക്) നേതാവ് സുഖ്ദേവ് സിങ്, പ്രശസ്ത പഞ്ചാബി കവി സുര്‍ജിത് പട്ടാര്‍ തുടങ്ങിയവര്‍ പത്മാ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. പഞ്ചാബിലെ നിരവധി കായിത താരങ്ങളും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തെത്തിയിരുന്നു.
പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡല്‍ഹി -ജയ്പൂര്‍ ഡല്‍ഹി-ആഗ്ര ദേശീയപാതകള്‍ കര്‍ഷകര്‍ ഉപരോധിച്ചു. തുടര്‍ന്ന് തിങ്കളാഴ്ച സിംഘു അതിര്‍ത്തിയില്‍ കര്‍ഷകസംഘടനാ നേതാക്കള്‍ നിരാഹാരമനുഷ്ഠിക്കാനും തീരുമാനിച്ചിട്ടുണ്ട്. കര്‍ഷകര്‍ ദേശീയപാതകള്‍ പിടിച്ചടക്കുന്നത് തടയുന്നതിനായി നാലായിരത്തോളം പോലീസിനെയാണ് കഴിഞ്ഞ ദിവസം നിയോഗിച്ചത്. സിംഘു അതിര്‍ത്തിയിലേക്ക് ശനിയാഴ്ച ഓരോ പത്തുമിനിട്ടിലും നിരവധി കര്‍ഷകരാണ് ട്രക്കുകളിലും ട്രോളികളിലുമായി എത്തിക്കൊണ്ടിരിക്കുന്നത്. സമരത്തിനൊപ്പം വിള പരിപാലനവും നടത്തേണ്ടതിനാല്‍ നേരത്തേ സമരത്തില്‍ പങ്കെടുത്തവര്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ അവരെ പ്രതിനീധീകരിച്ച് മറ്റൊരുസംഘം അതേ ഗ്രാമത്തില്‍ നിന്ന് അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. ഒരാള്‍ മടങ്ങുമ്പോള്‍ അതിന് പകരം പത്തുപേര്‍ എന്ന തോതിലാണ് കര്‍ഷകര്‍ സമരത്തിനായെത്തുന്നത്.
തിക്രി അതിര്‍ത്തിയില്‍ പതിനായിരത്തിലധികം കര്‍ഷകര്‍ സമരരംഗത്തുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറഞ്ഞു. സിംഘുവില്‍ പതിനേഴായിരത്തോളം പേരും സമരം ചെയ്യുന്നുണ്ട്. ഇതിനുപുറമേയാണ് രാജസ്ഥാനില്‍ നിന്നും ഹരിയാണയില്‍ നിന്നും വീണ്ടും കര്‍ഷകര്‍ റാലിയില്‍ പങ്കെടുക്കാനായി എത്തിയത്.
https://www.facebook.com/Malayalivartha

























