കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ വിദ്യാര്‍ത്ഥി സംഘത്തെ തിരിച്ചയച്ച് കര്‍ഷകര്‍

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമത്തിനെതിരെയുള്ള കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ ജാമിയ മിലിയ ഇസ്ലാമിക വിദ്യാര്‍ത്ഥികളെ തിരിച്ചയച്ച് കര്‍ഷകര്‍. ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിപൂരിലെ സമരമുഖത്തേക് ആണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് വിദ്യാര്‍ത്ഥികള്‍ എത്തിയത്. അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ഉള്ള വിദ്യാര്‍ഥി സംഘം എത്തിയത്. എന്നാല്‍ തങ്ങള്‍ സ്വയം ഈ പോരാട്ടം നയിച്ചോളാം എന്ന് കര്‍ഷകര്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇടപെട്ട് രണ്ട് കൂട്ടരുമായി സംസാരിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചത്.തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഡല്‍ഹിക്ക് മടങ്ങി.
https://www.facebook.com/Malayalivartha

























