യു.പിയിൽ പോലീസ് ക്രൂരതയുടെ കഥകൾ തുടരുന്നു; 'ലൗ ജിഹാദ്' കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി; വാർത്ത വ്യാജമെന്ന് പോലീസ്

യുപിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതായി പരാതി. സര്‍ക്കാറിന്റെ ഷെല്‍ട്ടര്‍ ഹോമില്‍ വച്ച് പെണ്‍കുട്ടിക്ക് നല്‍കിയ ഇഞ്ചക്ഷന്റെ ഭാഗമായാണ് ഗര്‍ഭം അലസിയതെന്ന് പെണ്‍കുട്ടിയുടെ ഭര്‍ത്താവിന്റെ ഉമ്മ കുറ്റപ്പെടുത്തി. അതേസമയം വ്യാജ വാര്‍ത്തയാണ് ഇതെന്നാണ് പൊലീസിന്റെ വാദം.
ഉത്തര്‍ പ്രദേശില്‍ 'ലൗ ജിഹാദ്' നിയമത്തിന്റെ പരിധിയില്‍ വന്ന ആദ്യ കേസില്‍ അറസ്റ്റ് ചെയ്തവരില്‍ ഒരാളാണ് മുസ്‌കാന്‍ ജഹാന്‍. ഭര്‍ത്താവ് റാഷിദ് അറസ്റ്റിലായതിനെ തുടര്‍ന്ന് മുസ്‌കാന്‍ ജഹാനെ സര്‍ക്കാര്‍ ഷെല്‍ട്ടര്‍ ഹോമിലാക്കുകയായിരുന്നു. ജൂലൈയില്‍ ഡെറാഡൂണില്‍ വച്ച് മുസ്‌കാന്‍ ജഹാനും റാഷിദും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തു.
റാഷിദ് ഡിസംബര്‍ ആന് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തന്റെ ജന്മനാടായ ഉത്തര്‍പ്രദേശിലെ കാന്തിലെത്തി. വിവരമറിഞ്ഞ ഒരു കൂട്ടം ഹിന്ദുത്വ വാദികള്‍ കോടതിയില്‍ ഇരച്ച് കയറുകയും പോലീസിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha

























