അച്ഛന്‍ ആദ്യം മകന്റെ ബൈക്ക് കത്തിച്ചു; പിന്നെ നാട്ടുക്കാരുടെ ബൈക്കുകള്‍ കത്തിച്ചു; കാരണം താന്‍ വാങ്ങി നല്‍കിയ ബൈക്കില്‍ മകന്‍ കാമുകിയുമായി കറങ്ങി നടന്നതിന്; ചെന്നൈയില്‍ ബൈക്കുകള്‍ കത്തിയ കഥയുടെ ചുരുളഴിയുന്നു

താന്‍ വാങ്ങി നല്‍കിയ ബൈക്കില്‍ മകന്‍ കാമുകിക്കൊപ്പം പോകുന്നത് കണ്ട ഒരച്ഛന്റെ രോധനത്തിന് ഇരയായിത് നാട്ടുക്കാരുടെ ഏഴു ബൈക്കുകള്‍. മകന്‍ കാമുകിയുമായി ബന്ധം വേര്‍പെടുത്താന്‍ വിസമ്മതിച്ചതില്‍ പ്രകോപിതനായ പിതാവ് മകന്റെ ബൈക്കും ഒപ്പം നാട്ടുക്കാരുടെ ഏഴു ബൈക്കുകളും തീയിട്ടു. ചെന്നൈയിലെ ന്യൂ വാഷര്‍മാന്‍പേട്ട് പ്രദേശത്താണ് സംഭവം. വാഷര്‍മാന്‍പേട്ടിലെ അമ്പത്തിരണ്ടുകാരനായ ഓട്ടോ ഡ്രൈവര്‍ കര്‍ണനാണ് സംഭവത്തിന് പിന്നില്‍. ഒക്ടോബര്‍ 14നാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞദിവസമാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒക്ടോബര്‍ 14ന് പെട്രോള്‍ ഉപയോഗിച്ച് ബൈക്ക് കത്തിച്ചു. തുടര്‍ന്ന് അരുണിന്റെ ബൈക്കിന് സമീപത്തുണ്ടായിരുന്ന മറ്റ് ഏഴ് മോട്ടോര്‍സൈക്കിളുകള്‍ക്ക് കൂടി തീയിട്ടു. തുടക്കത്തില്‍ സി സി ടി വി ക്യാമറകളൊന്നും സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ സംഭവത്തിന് പിന്നില്‍ ആരെന്ന് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെ അരുണിന്റെ കാമുകി തനിക്ക് കര്‍ണനില്‍ നിന്ന് ഭീഷണിയുളളതായി പോലീസില്‍ പരാതി നല്‍കി. ഇതേത്തുടര്‍ന്ന് ഒക്ടോബര്‍ 14 മുതല്‍ ഒളിവില്‍ പോയ കര്‍ണനെ കടലൂരില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ, ബൈക്കുകള്‍ക്ക് തീയിട്ട കാര്യം ഇയാള്‍ സമ്മതിച്ചു.
കോടതിയില്‍ ഹാജരാക്കിയ കര്‍ണനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കര്‍ണന്റെ മകന്‍ അരുണും ഒരു പെണ്‍കുട്ടിയും തമ്മില്‍ കടുത്ത പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ ബന്ധം കര്‍ണന് ഇഷ്ടമായിരുന്നില്ല. പെണ്‍കുട്ടിയുമായുളള ബന്ധം അവസാനിപ്പിക്കാന്‍ ഇയാള്‍ അരുണിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മകന്‍ ഇക്കാര്യം ചെവികൊണ്ടിരുന്നില്ല.
https://www.facebook.com/Malayalivartha

























