ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം; വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു

ജമ്മു കാഷ്മീരില്‍ വീണ്ടും ഭീകരാക്രമണം. ശ്രീനഗര്‍ നട്ടിപ്പാര മേഖലയില്‍ പോലീസും ഭീകരരും തമ്മില്‍ ഏറ്റുമുട്ടി. വെടിവയ്പില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു.പിഡിപി നേതാവ് പര്‍വേസ് ഭട്ടിന്റെ വീടിനു സമീപമായാണ് വെടിവയ്പുണ്ടായത്. ഇതേത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. പര്‍വേസ് ഭട്ടിന്റെ സുരക്ഷാ സേനാംഗമായ മന്‍സൂര്‍ അഹമ്മദാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. പര്‍വേസ് ഭട്ടിന്റെ കുടുംബത്തെ സംബന്ധിച്ച വിവരങ്ങളൊന്നും ഉദ്യോഗസ്ഥര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























