"എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഡല്‍ഹിയിലെ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്"; കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പരോക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്."എന്നെ ജനാധിപത്യത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ഡല്‍ഹിയിലെ ചിലര്‍ ആഗ്രഹിക്കുന്നുണ്ട്. തന്നെ അപമാനിക്കലാണ് ഇവരുടെ ലക്ഷ്യം. അവര്‍ക്ക് മുന്നില്‍ ജമ്മു കാഷ്മീരിലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനെ ഉയര്‍ത്തിക്കാട്ടാന്‍ ആഗ്രഹിക്കുകയാണ്'- മോദി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയിരുന്നത്. ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്നും മോദിയെ വിമര്‍ശിക്കുന്നത് ആര്‍എസ്എസ് അധ്യക്ഷനായാല്‍ പോലും രാജ്യദ്രോഹിയാക്കുമെന്നും രാഹുല്‍ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha

























