Widgets Magazine
20
Jan / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്പിക്കാന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്


തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്കെടുവില്‍ അദാനി


കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....


ചരിത്രമെഴുതി ടീം ഇന്ത്യ; യുവനിരയുടെ കരുത്തില്‍ പകച്ച് ഓസ്‌ട്രേലിയ; നാലാം ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന വിജയം, ഒപ്പം പരമ്പരയും സ്വന്തമാക്കി; ഇത് രണ്ടാം തവണയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര വിജയിക്കുന്നത്; ഇന്ത്യക്ക് അഭിമാനിക്കാം ലോകോത്തര നിലവാരം പുലര്‍ത്തിയ യുവതാരങ്ങളില്‍


ഒരു വര്‍ഷമായി ഡേറ്റിങ്ങിലാണ്... പലപ്പോഴും 'നല്ല സമയം' ചിലവിടാന്‍ അദ്ദേഹം തന്റെയരികില്‍ എത്താറുണ്ട്.. ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി വീട്ടില്‍ എത്തി... തന്നെ കിടപ്പറയിലേക്ക് പറഞ്ഞുവിട്ട ശേഷം ടോയിലെറ്റില്‍ പോയി മടങ്ങി; പക്ഷെ ലൈംഗിക ബന്ധത്തിനിടെ സംഭവിച്ച ദുരന്തം; 60കാരന്റെ വിയോഗത്തിൽ നടുങ്ങി യുവതി...

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില​ നല്‍കണം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അണ്ണ ഹസാരെയുടെ കത്ത്; ആവശ്യം നടപ്പായില്ലെങ്കിൽ ജനുവരി അവസാനം പട്ടിണി സമരം നടത്തുമെന്ന് മുന്നറിയിപ്പ്

14 JANUARY 2021 10:55 PM IST
മലയാളി വാര്‍ത്ത

More Stories...

ജ​മ്മു​കാ​ഷ്മീ​രി​ല്‍ നേ​രി​യ ഭൂ​ച​ല​നം; ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല

പുതിയ നിയമം കാര്‍ഷിക മേഖലയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്; കാര്‍ഷിക നിയമം പൂര്‍ണമായും പിന്‍വലിക്കുകയല്ലാതെ മറ്റൊരു പരാഹവുമില്ലെന്ന് രാഹുല്‍ ഗാന്ധി

ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

വോട്ടിന് വേണ്ടി ബിജെപി വരുമ്പോൾ അവരെ ചവിട്ടി പുറത്താക്കണം; ബിജെപി മാവോയിസ്റ്റുകളെക്കാള്‍ അപകടകാരികളെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനം ഇനിമുതല്‍ 'പരാക്രമം ദിവസ്'; കേന്ദ്രസർക്കാർ തീരുമാനം ജനുവരി 23 ന് നേതാജിയുടെ 125-ാം ജന്മവാര്‍ഷികം രാജ്യമെമ്പാടും ആഘോഷിക്കുന്നതിന്റെ ഭാഗമായി

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം അധികം താങ്ങുവില​ (എംഎസ്പി) നല്‍കണമെന്ന് ആവശ്യപ്പെട്ട്​ അണ്ണ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. 2018ല്‍ താന്‍ ഉപവാസ സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ഇതുസംബന്ധിച്ച്‌​ നല്‍കിയ വാക്ക്​ ഇതുവരെ പാലിച്ചി​ട്ടില്ലെന്നും ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ജനുവരി അവസാനം പട്ടിണി സമരം നടത്തുമെന്നും അദ്ദേഹം കത്തില്‍ മുന്നറിയിപ്പ്​ നല്‍കി.

"ഈ വിഷയത്തില്‍ ഞാന്‍ ഇതുവരെ അഞ്ച് തവണ നിങ്ങളുമായി കത്തിടപാടുകള്‍ നടത്തി. പക്ഷേ ഒരു ഉത്തരവും ലഭിച്ചില്ല. അതിനാലാണ് ജനുവരി അവസാനം നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചത്. ഉപവാസ വേദിയായി രാംലീല മൈതാനം വിട്ടുകിട്ടാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക്​ നാല് കത്തുകള്‍ എഴുതി. അതിനും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല" -മോദിക്ക്​ എഴുതിയ കത്തില്‍ ഹസാരെ പറഞ്ഞു. ഹിന്ദിയിലാണ്​ അദ്ദേഹം കത്തെഴുതിയത്​.

'ന്യൂഡല്‍ഹി രാംലീല മൈതാനത്ത് നടത്തിയ ഏഴു ദിവസ ഉപവാസത്തിനൊടുവില്‍ 2018 മാര്‍ച്ച്‌ 29ന് അങ്ങയുടെ സര്‍ക്കാര്‍ നല്‍കിയ രേഖാമൂലമുള്ള ഉറപ്പ് ഇതുവരെ പാലിച്ചിട്ടില്ല. സ്വാമിനാഥന്‍ കമ്മീഷന്‍റെ ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഒരു ശുപാര്‍ശ അംഗീകരിക്കു​േമ്ബാള്‍ അതിലുള്ള കാര്യങ്ങള്‍ പാലിക്കേണം. താങ്ങുവില നിശ്​ചയിക്കു​േമ്ബാള്‍ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം വര്‍ധിപ്പിക്കണമെന്ന് സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്​തിരുന്നു. ഇത്​ നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ 2018 മാര്‍ച്ച്‌ 23ന് ഞങ്ങള്‍ രാം‌ംലീല മൈതാനത്ത് ഉപവാസമനുഷ്ഠിച്ചു. ആ മാസം 29ന് അന്നത്തെ കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ്​ ശെഖാവത്തും അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ശുപാര്‍ശ നടപ്പാക്കുമെന്ന പ്രധാനമന്ത്രിയുടെ ഓഫസില്‍നിന്നുള്ള ഉറപ്പ് രേഖാമൂലം ഞങ്ങള്‍ക്ക്​ നല്‍കിയിരുന്നു' -കത്തില്‍ പറഞ്ഞു.

വിളയുടെ താങ്ങുവില നിശ്ചയിക്കുമ്ബോള്‍ കര്‍ഷകര്‍, കാലികള്‍, യന്ത്രം എന്നിവയുടെ അധ്വാനം, വിത്തിന്‍റെ വില, വളം, വൈദ്യുതി, ജലസേചനം, ഭൂമി, കീടനാശിനി, കളനാശിനി, ഉഴുകല്‍ എന്നിവയുടെ മൂല്യവും അതിന്‍റെ 50 ശതമാനം കൂടുതലും നല്‍കണം. എന്നാല്‍, കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങളുടെ വില പോലും ലഭിക്കുന്നില്ല. അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്​ - ഹസാരെ കത്തില്‍ പറഞ്ഞു.

''നമ്മുടെ ഭരണഘടനയനുസരിച്ച്‌, ആരും ചൂഷണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണ്. തൊഴിലിന്​ അനുയോജ്യമായ പ്രതിഫലം ലഭിക്കണം. ഇത് അവരുടെ അവകാശമാണ്. എന്നാല്‍, പൊതുജനങ്ങളെ സേവിക്കുന്ന കര്‍ഷകന്‍ മാത്രം രാജ്യത്ത്​ ചൂഷണം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് അവര്‍ ആത്മഹത്യ ചെയ്യുന്നത്. കാര്‍ഷിക ഉല്‍‌പന്നങ്ങള്‍ക്ക്​ മുടക്കുമുതലിനേക്കാള്‍ 50 ശതമാനം കൂടുതല്‍ നല്‍കേണ്ടത് ആവശ്യമാണ്. ഇത്​ താങ്കള്‍ ഞങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് നല്‍കിയതുമാണ്​. ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ജനുവരി അവസാനം പട്ടിണി സമരം നടത്തും' - ഹസാരെ വ്യക്​തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലോറി നന്നാക്കുന്നതിനിടെ വണ്ടി മുന്നോട്ട് നീങ്ങി യുവാവിന് ദാരുണാന്ത്യം  (2 hours ago)

സെക്രട്ടേറിയേറ്റില്‍ പഞ്ചിങ് നടത്തി മുങ്ങുന്ന മുങ്ങല്‍ വിദഗ്ധര്‍ക്ക് ഇനി പണി കിട്ടും  (3 hours ago)

സംസ്ഥാനത്ത് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി അനുവദിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം  (4 hours ago)

ജെപി നദ്ദയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  (4 hours ago)

ചുണ്ട് ഭംഗിയാക്കാന്‍ ശ്രമിച്ച ഇരുപത്തിയഞ്ചുകാരിക്ക് പറ്റിയ പറ്റ്?  (4 hours ago)

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവില്ല; കോണ്‍ഗ്രസിനെ വിട്ട് എന്‍.എസ്.എസ് ബി.ജെ.പിയോട് അടുക്കുന്നു; മന്നം ജയന്തി ആശംസിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും നന്ദി പറഞ്ഞ് സര്‍വീസില്‍ മുഖപ്രസംഗം; പിന്തുണ ഉറപ്  (9 hours ago)

3 മാസത്തിനിടെ 83574 പ്രവാസികൾ പുറത്തേക്ക്; സ്വദേശിവൽകരണം എന്ന ലക്ഷ്യത്തോടെ വിദേശികളുടെ എണ്ണം കുറയ്ക്കുന്ന പദ്ധതി കൂടുതൽ മേഖലയിലേക്ക്, കുവൈറ്റ് നടപടികൾ കടുപ്പിക്കുന്നു  (9 hours ago)

കേരളത്തിലെ ജനങ്ങൾക്ക് ഇരുട്ടടി, ഡീസലിന് റെക്കോർഡ് വില, പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമായി കൂട്ടി  (10 hours ago)

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറി; എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനി എന്റര്‍പ്രൈസസും ലിമിറ്റഡും തമ്മില്‍ കരാറില്‍ ഒപ്പിട്ടു; മൂന്ന് മാസത്തിനകം വിമാനത്താവളങ്ങള്‍ ഏറ്റെടുക്കണമെന്ന് കരാര്‍; സുപ  (10 hours ago)

'പാകത്തിന് ഭക്ഷണം ഉണ്ടാക്കി,അത് കഴിക്കാതെ പുറത്ത് നിന്ന് കഴിച്ചു വരുമ്പോ അടുത്ത ദിവസം പഴയത് എടുത്തു കഴിക്കുന്ന പണി കൂടി അവര്‍ ചെയ്യുന്നുണ്ട്.പുതിയത് എടുത്ത് കഴിച്ചൂടെ എന്നൊക്കെ പറയാം...' പ്രമോദ് കിഴക്  (10 hours ago)

പത്രത്തിൽ അടിച്ചു വന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ കണ്ട് കോട്ടയം ഞെട്ടി..! വൈറലായി ദേശാഭിമാനി ഫോട്ടോഗ്രാഫറുടെ ചിത്രവും മേക്കിംങ് വീഡിയോയും  (10 hours ago)

'എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്ക  (10 hours ago)

കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന യുവതി...പുറം തിരുമ്മാന്‍ ആന... കാലും തുമ്പിക്കൈയും ഉപയോഗിച്ച് കൊണ്ടുള്ള ‌ മസാജ് വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ....  (10 hours ago)

സന്ധ്യയാകുമ്പോള്‍ വയോധിക തെറി വിളി തുടങ്ങും; പൊറുതിമുട്ടി നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി; പക്ഷേ എന്തു ചെയ്യണമെന്നറിയാതെ പോലീസ്; വയോധിക വളര്‍ത്തുന്ന നായകള്‍ അയല്‍ക്കാരെ ആക്രമിക്കുന്നതായും പരാതി  (10 hours ago)

ഹൈക്കോടതി ഉത്തരവ് പ്രകാരം കെഎസ്ആർടിസിയിൽ പരിഹാര കമ്മിറ്റി രൂപീകരിക്കുവാൻ സിഎംഡി ബിജുപ്രഭാകർ ഐഎഎസ് നിർദ്ദേശം നൽകി  (10 hours ago)

Malayali Vartha Recommends