സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ഇന്ന് മുതല്‍ ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി... തിയേറ്ററിലെത്തുന്നവര്‍ സാമൂഹിക അകലം, മുഖാവരണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം

സിനിമാതിയേറ്ററിലെ മുഴുവന്‍സീറ്റിലും ഇന്ന് മുതല്‍ ആളെ ഇരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച് വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയ പുതിയ കോവിഡ് മാര്‍ഗരേഖയിലാണ് 100 ശതമാനം സീറ്റുകള്‍ക്കും അനുമതി നല്‍കിയത്.
എന്നാല്‍ കണ്‍ടെയ്ന്‍മെന്റ് മേഖലകളില്‍ തിയേറ്റര്‍ തുറക്കരുത്. അധിക നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം. തിയേറ്ററിലെത്തുന്നവര്‍ സാമൂഹിക അകലം, മുഖാവരണം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.
പ്രവേശനകവാടങ്ങളില്‍ സ്പര്‍ശിക്കാതെ പ്രവര്‍ത്തിപ്പിക്കാവുന്ന സാനിറ്റൈസര്‍ സംവിധാനമൊരുക്കണം. സന്ദര്‍ശകരുടെ താപനിലയളക്കാനും സംവിധാനം വേണം. സന്ദര്‍ശകര്‍ ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























