ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് സഹായം.... ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി , ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യം

ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് സഹായം. ദേശീയപാത വികസനത്തിന് 65,000 കോടി രൂപ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. ഈ വര്‍ഷം 11,000 കിലോമീറ്റര്‍ ദേശീയ പാത കൂടി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി അറിയിച്ചു
മധുര-കൊല്ലം ദേശീയ പാത ഉള്‍പ്പെടെ തമിഴ്നാട് ദേശീയ പാത പദ്ധതികള്‍ക്കായി 1.3 ലക്ഷം കോടിയും നല്‍കി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിനായും പ്രഖ്യാപനങ്ങളുണ്ട്. 25,000 കോടി രൂപയാണ് ബംഗാളിലെ ദേശീയ പാത വികസനത്തിനായി നല്‍കുക.
റോഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി കൂടുതല്‍ വാണിജ്യ ഇടനാഴികള്‍ക്ക് പദ്ധതിയും പ്രഖ്യാപിച്ചു. മുംബൈ- കന്യാകുമാരി വാണിജ്യ ഇടനാഴിക്ക് അടക്കമാണ് സഹായം. റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയത്തിന് 1.18 ലക്ഷം കോടി നല്‍കി.
https://www.facebook.com/Malayalivartha

























