പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റ്; ധനമന്ത്രി നിര്‍മല സീതാരാമൻ പാര്‍ലമെന്റിലേക്കെത്തിയത് ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായി, ബഡ്‌ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും

2021 - 2022 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള കേന്ദ്ര ബജറ്റ് അവതരണം ആരംഭിച്ചിരിക്കുകയാണ്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പൂര്‍ണമായും പേപ്പര്‍ രഹിത ബഡ്‌ജറ്റ് ആണ് ഇക്കൊല്ലത്തേത് എന്നതാണ് പ്രത്യേകത. ബഡ്‌ജറ്റ് അടങ്ങിയ ഇന്ത്യന്‍ നിര്‍മ്മിത ടാബുമായാണ് ധനമന്ത്രി പാര്‍ലമെന്റിലേക്കെത്തിയിരുന്നത്. ബഡ്‌ജറ്റ് കോപ്പി വിതരണം ചെയ്യുന്നതും ഡിജിറ്റലായി ആയിരിക്കുമെന്നാണ് സൂചന.
ബഡ്‌ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകുന്നതാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാൻ സാധിക്കും.ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന് അനുമതി തേടി രാഷ്ട്രപതിയെ കണ്ടിരുന്നു. ബഡ്‌ജറ്റിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ യോഗവും ചേര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























