തനിക്കെതിരേ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പോലിസ് ഉത്തരവാദിയാകും വിചിത്ര പരാതിയുമായി കിരൺ ദാസ് ; കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ കേസിൽ സംഭവിച്ചത്

കെ സുരേന്ദ്രന്റെ മകൾക്ക് നേരെ അശ്ലീല പരാമർശം നടത്തിയ കേസിൽ ട്വിസ്റ്റ്. വ്യാജ പ്രചരണം നടത്തിയത് കിരൺ ദാസ് എന്ന ഐഡിയില്‍ നിന്നു നിര്‍മിച്ച വ്യാജ പേരില്‍ നിന്നാണെന്ന് ഖത്തറിലുള്ള അജ്‌നാസ് ആരോപിക്കുകയുണ്ടായി . എന്നാൽ ഇതിനിടയിൽ കിരണ്‍ ദാസിന്റെ അക്കൗണ്ട് ജനുവരിയില്‍ ഹാക്ക് ചെയ്തു എന്നതിന് തെളിവുണ്ടെന്ന അവകാശവാദവുമായി അഭിലാഷ് മലയില്‍ എന്ന സംഘപരിവാർ പ്രവർത്തകൻ ഫേസ്ബുക്കിലൂടെ രംഗത്തെത്തി .
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ നടത്തിയ അശ്ലീല പരാമര്‍ശത്തില്‍ കിരണ്‍ ദാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പോലിസ്. തനിക്കെതിരേ കേസെടുത്തില്ലെങ്കില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് പോലിസ് ഉത്തരവാദിയാകുമെന്ന വിചിത്ര പരാതിയും കിരണ്‍ദാസ് ഉന്നയിക്കുകയുണ്ടായി.. ഇത്തരമൊരു പരാതി ആദ്യമായാണ് കാണുന്നതെന്ന് പോലിസ് വ്യക്തമാക്കി. കേസില്‍ ആദ്യം ആരോപണവിധേയനായിരുന്ന അജ്‌നാസിന്റെ പേരിലുള്ള എഫ്ബി ലിങ്കില്‍ കിരണ്‍ദാസിന്റെ പ്രൊഫൈലാണ് അടിസ്ഥാന ഐഡിയായി വച്ചിട്ടുള്ളത്. എന്നാല്‍ തന്റെ എഫ്ബി ഐഡി ജനുവരിയില്‍ നാലിന് ഹാക്ക് ചെയ്‌തെന്ന് പറഞ്ഞ് അഞ്ചിനും ഒമ്പതിനും ഇ-മെയിലിലൂടെ കിരണ്‍ദാസ് കോഴിക്കോട് ഫറോക്ക് പോലിസിന് പരാതി നല്‍കുകയായിരുന്നു.
കെ സുരേന്ദ്രന്റെ മകളുടെ ഫോട്ടോയ്ക്ക് കീഴെ അസഭ്യo പറഞ്ഞ വ്യക്തിയെ പോലീസ് നേരത്തെ പിടിക്കൂടിയിരുന്നു. കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസിനെതിരെയായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിൽ അജ്നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയെന്നായിരുന്നു ആദ്യം ഉയർന്ന പരാതി. എന്നാൽ ഈ പ്രവർത്തികൾക്കെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.
പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. 'ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.' എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























