അമ്മയെ അമ്മിക്കല്ല്കൊണ്ട് അടിച്ചുകൊന്ന് പത്തൊൻപത്കാരി; അയൽവാസിയുമായുള്ള ബന്ധം അവസാനിപ്പിക്കാത്തതിനാലാണ് കൊന്നത്, മുൻപും മകൾ അമ്മയോട് ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞിരുന്നു

അമ്മയെ അമ്മികല്ലുകൊണ്ട് അടിച്ചു കൊന്ന് പത്തൊമ്പതുകാരി മകൾ. തമിഴ്‌നാട്ടിലെ മധുരൈ മീനമ്പലപുരം എന്ന സ്ഥലത്താണ് സംഭവം നടന്നത്. അമ്മയും മറ്റൊരു യുവാവും തമ്മിലുള്ള അവിഹിതബന്ധം മകൾ കണ്ടതിനാലാണ് അമ്മയെ കൊന്നത് എന്നാണ്പോലീസ് പറയുന്നത്.
എസ്.വഞ്ചിമാലയാണ് മരണപ്പെട്ട സ്ത്രീ. ഇവരുടെ മകളായ ഓംശക്തിയെന്ന പെൺകുട്ടിയാണ് കൊലപാതകം നടത്തിയത്. മുൻപും നിരവധി അവസരങ്ങളിൽ അയൽവാസി യുവാവുമായി വഞ്ചിമാലയ്ക്ക് ബന്ധമുണ്ടായിരുന്നു. ഇത് തിരിച്ചറിഞ്ഞ മകൾ അമ്മയോട് ബന്ധം അവസാനിപ്പിക്കാൻ പറഞ്ഞിരുന്നു. എന്നാൽ മകളുടെ വാക്ക് അമ്മ അനുസരിക്കാത്തതിനെ തുടർന്നായിരുന്നു മകൾ അമ്മയെ കൊലപ്പെടുത്തിയത്.
അമ്മിക്കല്ലുകൊണ്ട് തലക്കടിച്ചായിരുന്നു മകൾ അമ്മയെ കൊന്നത് എന്ന് പോലീസ് വ്യക്തമാക്കി.തിങ്കളാഴ്ച്ച രാത്രിയായിരുന്നുസംഭവം നടന്നത്. സംഭവം അറിഞ്ഞ് അയൽവാസികൾ വഞ്ചിമാലയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് പോലീസ് മകൾ ഓംശക്തിയെ അറസ്റ്റ് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha























