ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നുതളളി; ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ സംഘത്തിന് നല്‍കിയത് 41,000രൂപ

ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകനും കൂട്ടുകാരും പിടിയില്‍. ഫരീദാബാദിന് സമീപം സൈനിക് കോളനിയിലായിരുന്നു സംഭവം. അറസ്റ്റിലായ യുവതിയുടെ പേരുവിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. യുവതിയുടെ കാമുകന്‍ നിതിന്‍, ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയ ഹര്‍ജീത് സിംഗ്, ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ടവരും നിതിന്റെ കൂട്ടുകാരുമായ രണ്ടുപേര്‍ എന്നിവരാണ് പിടിയിലായത്. ദിനേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദിനേഷിന്റെ അഴുകിയ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ചോദ്യംചെയ്യലില്‍ യുവതിയുടെ വെളിപ്പെടുത്തലുകള്‍ കേട്ട് പോലീസുകാര്‍പോലും ഞെട്ടിപ്പോയി.
എന്നാല്‍ നിതിനുമായി യുവതിക്ക് ഏറെ നാളായി അടുപ്പമുണ്ടായിരുന്നു. ഇക്കാര്യം ദിനേഷിനും അറിയാമായിരുന്നു. ഇതിന്റെ പേരില്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് തടസമാണെന്ന് വ്യക്തമായതോടെയാണ് അയാളെ കൊലപ്പെടുത്താന്‍ യുവതി ആലോചിച്ചത്. നിതിനെ ഇക്കാര്യം അറിയിച്ചപ്പോള്‍ എല്ലാ സഹായങ്ങളും വാഗ്ദ്ധാനം ചെയ്തു. അങ്കിള്‍ എന്ന് വിളിക്കുന്ന ഹര്‍ജീത് സിംഗാണ് ക്വട്ടേഷനുളള ആള്‍ക്കാരെ കണ്ടെത്തിക്കൊടുത്തത്. സംഘത്തില്‍ നിതിന്റെ രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. ഇവരെയാണ് ഓപ്പറേഷന്‍ ഏല്‍പ്പിച്ചത്. 41,000രൂപയായിരുന്നു പ്രതിഫലം.
ജനുവരി 12നായിരുന്നു കൊലപാതകം. ദിനേഷിന്റെ തലയ്ക്കടിച്ചശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ചാക്കില്‍ക്കെട്ടി യുവതി താമസിക്കുന്ന വീട്ടിന്റെ കുളിമുറിയില്‍ സൂക്ഷിച്ചു. ആരും അറിയാതെ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാല്‍ വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. ഒരാഴ്ചയോളം മൃതദേഹം വീട്ടില്‍ത്തന്നെ സൂക്ഷിച്ചു. ഒടുവില്‍ ദുര്‍ഗന്ധം വമിച്ചതോടെ ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്നവര്‍ തന്നെ മൃതദേഹം കുറച്ചകലെയുളള ഓടയില്‍ ഉപേക്ഷിച്ചു.
https://www.facebook.com/Malayalivartha























