സമരം നടക്കുന്ന അതിര്‍ത്തികളിലേക്ക് കര്‍ഷകപ്രവാഹം തുടരുന്നു..... കിസാന്‍ മോര്‍ച്ച ശനിയാഴ്ച ദേശീയ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി

സമരം നടക്കുന്ന അതിര്‍ത്തികളിലേക്ക് കര്‍ഷകപ്രവാഹം തുടരുന്നു. ഹരിയാണ ജിന്ദില്‍ അരലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത മഹാപഞ്ചായത്ത് ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചു. കഴിഞ്ഞയാഴ്ച പോലീസ് ഒഴിപ്പിച്ച ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് പാതയിലെ പല്‍വലില്‍ കര്‍ഷകര്‍ വീണ്ടും ധര്‍ണ തുടങ്ങി.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ കൂടുതല്‍ കര്‍ഷകര്‍ വരുംദിവസങ്ങളില്‍ ഇവിടെയെത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. പഞ്ചാബിലെയും രാജസ്ഥാനിലെയും കൂടുതലാളുകള്‍ ബുധനാഴ്ച ഷാജഹാന്‍പുരിലെ സമരകേന്ദ്രത്തിലെത്തി.
കിസാന്‍ മോര്‍ച്ച ശനിയാഴ്ച ദേശീയ റോഡ് ഉപരോധം പ്രഖ്യാപിച്ചിരിക്കെ ക്രമസമാധാനപാലനം ഉറപ്പാക്കാനുള്ള ഒരുക്കങ്ങള്‍ വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രക്ഷോഭം സമാധാനപരമാണെന്ന് ഉറപ്പാക്കാനുള്ള തയ്യാറെടുപ്പുകളും ആഭ്യന്തരമന്ത്രി വിശദീകരിച്ചു.
മധ്യപ്രദേശിലെ ദാബ്ര, ഫൂല്‍ബാഗ്, രാജസ്ഥാനിലെ മെഹ്ന്‍ദിപുരി എന്നിവിടങ്ങളിലും കര്‍ഷകരുടെ മഹാപഞ്ചായത്തുകള്‍ ചേര്‍ന്നു. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കുക, താങ്ങുവില നിയമപരമായി ഉറപ്പാക്കുക, സ്വാമിനാഥന്‍ കമ്മിഷന്‍ ശുപാര്‍ശ നടപ്പാക്കുക, കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കുക എന്നീ അഞ്ച് ആവശ്യങ്ങളുമായി ജിന്ദിലെ മഹാപഞ്ചായത്ത് പ്രമേയം പാസാക്കി.
കര്‍ഷകരുമായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ചര്‍ച്ച നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി രാജ്യത്തെ 413 അക്കാദമികവിദഗ്ധര്‍ കേന്ദ്രത്തിനു കത്തയച്ചു.
ജെ.എന്‍.യു, ജാദവ്പുര്‍ സര്‍വകലാശാല, കാണ്‍പുര്‍ ഐ.ഐ.ടി., മദ്രാസ് ഐ.ഐ.ടി., ബോംബെ ഐ.ഐ.ടി., ഡല്‍ഹി സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല, കൊല്‍ക്കത്ത ഐ.ഐ.എം. തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രമുഖര്‍ ഒപ്പിട്ട കത്തില്‍ ഇന്ത്യയിലെ കര്‍ഷകസമൂഹത്തിന് ഭീഷണിയാണ് പുതിയ നിയമങ്ങളെന്ന് ചൂണ്ടിക്കാട്ടി.
" f
https://www.facebook.com/Malayalivartha























