Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

കർഷക സമരം കൈവിട്ടുപോകുന്നു ;ലോക പ്രശസ്തർ പ്രതികരണവുമായി രംഗത്ത് ;;സർക്കാർ സെലിബ്രിറ്റികളെ' വിമർശിച്ച് പ്രശാന്ത് ഭൂഷണും തപ്സിയും

04 FEBRUARY 2021 10:23 AM IST
മലയാളി വാര്‍ത്ത

കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്‌ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കര്‍ഷകര്‍ സമരം ചെയ്യുമ്പോഴും ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരുന്നവര്‍ റിഹാനയും ഗ്രേറ്റയും സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മിണ്ടി തുടങ്ങിയെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.‘ വമ്പന്‍മാരായ ഇന്ത്യന്‍ സെലിബ്രിറ്റികളായ ഇവരെല്ലാം കര്‍ഷകര്‍ സമരം ചെയ്തപ്പോഴും, അവര്‍ക്ക് വൈദ്യുതി ഇല്ലാതാക്കിയപ്പോഴും, ഇന്റര്‍നെറ്റ് വിച്ഛേദിച്ചപ്പോഴും, ബി.ജെ.പിക്കാര്‍ അവര്‍ക്ക് നേരെ കല്ലെറിഞ്ഞപ്പോഴും മിണ്ടാതിരിക്കുകയായിരുന്നു. റിഹാനയും ഗ്രേറ്റയും മിണ്ടിതുടങ്ങിയപ്പോള്‍ അവരും സംസാരിക്കുന്നു. നട്ടെല്ലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍’, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യയെന്താണെന്ന് അറിയാമെന്നും പുറമേ നിന്നുള്ളവരുടെ അഭിപ്രായപ്രകടനം നിയന്ത്രിക്കണമെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇന്ത്യയുടെ പരമാധികാരം ആര്‍ക്കുമുന്നിലും വിട്ടുവീഴ്ച ചെയ്യപ്പെടില്ല. പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകാം. രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുത്. ഇന്ത്യയെന്താണെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് നന്നായി അറിയാം’, എന്നായിരുന്നു സച്ചിന്‍ ട്വിറ്ററിലെഴുതിയത്.കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്‌ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത് അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്‌ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.‘എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.അതെ സമയം കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയ്ക്കെതിരെ രംഗത്തെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ളവര്‍ക്കെതിരെ വിമര്‍ശനവുമായി നടി തപ്‌സി പന്നു.

പ്രൊപ്പഗാണ്ട ടീച്ചറാകരുത് എന്ന് തപ്‌സി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കില്‍, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കില്‍ ഒരു ഷോ നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കേണ്ടത് നിങ്ങളാണ്, മറ്റുള്ളവർ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപഗാണ്ട ടീച്ചറാകരുത് എന്നായിരുന്നു തപ്‌സിയുടെ ട്വീറ്റ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (10 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (22 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (57 minutes ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (1 hour ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (1 hour ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (2 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (2 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (3 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (3 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (3 hours ago)

Malayali Vartha Recommends