കർഷക സമരത്തിന് അനുകൂലമായി അന്താരാഷ്ട്രതലത്തിൽ നടക്കുന്ന നീക്കങ്ങൾ തടയിടാൻ കേന്ദ്രം

ഇന്ത്യയുടെ പ്രതിച്ഛായ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളെ വളരാൻ ഒരു തരത്തിലും അനുവദിക്കില്ലെന്ന ദൃഢനിശ്ചയവുമായി കേന്ദ്രസർക്കാർ രംഗത്ത്. കർഷകസമരത്തിന് അനുകൂലമായി നടക്കുന്ന പ്രചാരണം ആസൂത്രിതമെന്ന നിഗമനത്തിലാണ് കേന്ദ്രസർക്കാർ. കർഷക സമരത്തിന് അനുകൂലമായ നീക്കങ്ങളാണ് അന്താരാഷ്ട്രതലത്തിൽ നടക്കുന്നത്. മാത്രമല്ല കർഷക സമരത്തിന് അനുകൂലമായ പ്രചാരണം ശക്തിപ്പെട്ടതോടെ ഗൂഢാലോചനാസിദ്ധാന്തവുമായി കേന്ദ്രസർക്കാർ ലിംഗത്തെ വരികയാണ്. ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കാനുള്ള തിരക്കഥയുടെ ഭാഗമാണെന്നാണ് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ ഡോസിയറിൽ ആരോപിക്കുന്നത്. സർക്കാർനിലപാടിനെ പാർലമെന്റിലും പുറത്തും പ്രതിപക്ഷ നേതാക്കളും കർഷകനേതാക്കളും രൂക്ഷമായി വിമർശിച്ചു.
അമേരിക്കൻ പോപ്പ് ഗായിക റിഹാനയുടെയും സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രെറ്റ ത്യുൻബേയുടെയും ട്വീറ്റുകൾക്ക് ലഭിച്ച പിന്തുണയുടെ പശ്ചാത്തലത്തിലാണ് ഡോസിയർ പുറത്തിറക്കിയത്. കർഷകസമരത്തെ പിന്തുണയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ 'ടൂൾ കിറ്റ്' സഹിതമുള്ള ഗ്രെറ്റയുടെ രണ്ടാമത്തെ ട്വീറ്റാണ് ഗൂഢാലോചനയുടെ തെളിവായി സർക്കാർ ഉയർത്തിക്കാട്ടുന്നത്. ഈ ട്വീറ്റ് പിന്നീട് പിൻവലിച്ചിരുന്നു.
ടൂൾകിറ്റിൽ പറഞ്ഞതുപോലെയാണ് റിപ്പബ്ലിക്ദിനത്തിൽ ഡൽഹി അക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇത് തയ്യാറാക്കി ഷെയർചെയ്തവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഖലിസ്ഥാൻ അനുകൂല സംഘടനയാണ് ടൂൾ കിറ്റ് ഉണ്ടാക്കിയതെന്നാണ് പോലീസ് പറയുന്നത്. ടൂൾ കിറ്റുമായി ബന്ധപ്പെട്ട് മുന്നൂറിലേറെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. ഗ്രെറ്റയ്ക്കെതിരേ കേസെടുത്തെന്നാണ് ആദ്യം വാർത്തകൾ പ്രചരിച്ചതെങ്കിലും പോലീസ് നിഷേധിച്ചു. ഗ്രെറ്റയുടെ പേര് എഫ്.ഐ.ആറിലുണ്ടോ എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ആരുടെയും പേരിലല്ല കേസെന്ന് ഡൽഹി പോലീസ് കമ്മിഷണർ (ക്രൈം) പ്രവീൺ രഞ്ജൻ പറഞ്ഞു.
https://www.facebook.com/Malayalivartha























